ന്യൂദല്‍ഹി: കൊറോണ വാക്സിനില്‍ പന്നിക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും മറ്റേതെങ്കിലും വാക്സിന് ലഭ്യമാവാത്ത സാഹചര്യത്തില്‍ ജീവന് രക്ഷിക്കാന്‍ ഇതു ഉപയോഗിക്കാമെന്ന് ജമാ അത്തെ ഇസ്ലാമി (ഹിന്ദ്). മുസ്ലീംമത നിയമപ്രകാരം അനുവദനീയമായ ചേരുവകള്‍ അടങ്ങിയ മറ്റേതെങ്കിലും വാക്സിന് കിട്ടുന്നത് വരെ ഇപ്പോള്‍ പുറത്തിറങ്ങിയ വാക്സിന് ഉപയോഗിക്കാം. ജീവന് രക്ഷിക്കാനായി മതനിയമ പ്രകാരം അനുവദനീയമല്ലാത്ത പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച വാക്സിന് ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ലെന്ന് ജമാ അത്തെ ഇസ്ലാമി ദേശീയ നേതൃത്വം വ്യക്തമാക്കി.
ഇന്ത്യയില്‍ ഇപ്പോള്‍ പുറത്തിറങ്ങിയ വാക്സിനുകളില്‍ എന്ത് തരം പദാര്‍ത്ഥങ്ങളാണ് ഉപയോഗിച്ചതെന്നതിനെ പറ്റി കൃത്യമായ വിവരം ലഭ്യമല്ലെന്നും ഇത് ലഭിക്കുമ്പോള്‍ മറ്റു മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും ജമാ അത്തെ ഇസ്ലാമി ശരീഅത്ത് കൗണ്‍സില്‍ സെക്രട്ടറി ഡോ.റസി ഉല് ഇസ്ലാം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. മുംബൈയിലെ ഓള് ഇന്ത്യ സുന്നി ജമാ അത്ത് ഉലമ കൗണ്‍സില്‍ കൊവിഡ് വാക്സിന് ഹറാമാണെന്ന് പ്രഖ്യാപിക്കുകയും വാക്സിന് സ്വീകരിക്കരുതെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: