തിരുവനന്തപുരം: എഞ്ചിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, സാമൂഹിക സംരംഭകര്‍ എന്നിവരടങ്ങുന്ന ആലപ്പുഴയിലെ സാമൂഹിക പ്രതിബദ്ധതാ കൂട്ടായ്മ പ്രളയകാലത്തും കോവിഡ് പ്രതിരോധ പ്രതിരോധത്തിനും നടത്തിയ കാര്യങ്ങള്‍ മാതൃകാപരമായിരുന്നു.
ആലപ്പുഴയിലെ കോവിഡ് സെല്ലിന്റെ ഭാഗമായി പ്രവര്‍ത്തിച്ചപ്പോള്‍ ജപ്പാനിലെയും ജര്‍മനിയിലെയും കോവിഡ് സെല്ലുകളുമായി നിരന്തരസമ്പര്‍ക്കം പുലര്‍ത്തേണ്ട സാഹചര്യം വന്നു. വികസിതരാജ്യങ്ങളിലെ കോവിഡ് സെല്ലില്‍ സമാന സാഹചര്യം കൈകാര്യം ചെയ്യുവാന്‍ ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യയെ കൂടുതല്‍ അറിയാന്‍ ഇത് വഴിതുറന്നു.
സാങ്കേതിക മികവിന്റെ ഗുണഫലം കേരളത്തിലെ സ്ഥാപനങ്ങള്‍ക്കു കൂടി പ്രയോജനപ്രദമാകണം എന്ന ആശയം ഉണ്ടായി. സാമൂഹ്യ നവീകരണ ഗവേഷണ സ്ഥാപനമായ ‘ആള് എബൗട്ട് ഇന്നൊവേഷന്‍സി’ന്റെ തുടക്കം അങ്ങനെ. അവിടെ വികസിപ്പിച്ചെടുത്ത , അന്തരീക്ഷ വായുവിലൂടെ പകരുന്ന വൈറസുകളില്‍ നിന്ന് സംരക്ഷണം നല്കുന്ന ഉപകരണം, ‘ എയര്‍ മാസ്ക്’ വിപണിയിലെത്തുകയാണ്.
വായുസഞ്ചാരം കുറഞ്ഞ വലിയ മുറികള്‍ ഓഡിറ്റോറിയങ്ങള്‍ എന്നിവയിലെ അന്തരീക്ഷം പൂര്‍ണ്ണമായും അണുവിമുക്തമാക്കുവാനുള്ള പുതിയ സാങ്കേതികവിദ്യയാണ് ‘എയര്‍ മാസ്കി’ല്‍ ഉള്ളത്.
ബാക്റ്റീരിയകളുടെയും മറ്റ് ദോഷകരമായ വൈറസുകളുടെയും പോസിറ്റീവ് ചാര്‍ജ്ജുള്ള എസ് പ്രോട്ടീനുകളേയും തല്‍ക്ഷണം നിര്‍വ്വീര്യമാക്കാന്‍ കഴിയും .
സാധാരണ ഗതിയില്‍ മുറികളും ഹാളുകളും അണുവിമുക്തമാക്കേണ്ടി വരുമ്പോള്‍ ആളുകളെ ഒഴിപ്പിക്കേണ്ടി വരും. എന്നാല്‍ ഈ ഉപകരണത്തിലെ നവീന സങ്കേതികവിദ്യയിലൂടെ, ആളുകള്‍ ഇരിക്കുമ്പോള്‍ തന്നെ പ്രകൃതിദത്തമായ രീതിയിലുള്ള അന്തരീക്ഷ ശുദ്ധീകരണം നടപ്പാക്കാന്‍ കഴിയുമെന്ന പ്രത്യേകതയുണ്ട്.
കൊറോണ വൈറസുകളിലെ സ്പൈക്ക് പ്രോട്ടീനുകളില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവുള്ളതുകൊണ്ട് ജനിതകമാറ്റം വന്ന വൈറസുകളേയും കൂടുതല്‍ ഫലപ്രദമായി ‘ എയര്‍ മാസ്ക് ‘ പ്രതിരോധിക്കും
ജര്‍മ്മന്‍ രൂപകല്പനയില് ഡെന്മാര്ക്കില് നിന്ന് ഇറക്കുമതിചെയ്ത ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ‘എയര്‍ മാസ്ക്’ നിര്‍മ്മിച്ചിരിക്കുന്നത്. സി. ഇ. ആര്. ഒ. എച്ച്. എസ്, തുടങ്ങിയ അന്താരാഷ്ട്ര നിലവാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിര്‍മ്മാണം.
‘മെയ്ക് ഇന്‍ ഇന്ത്യ ‘ വിഭാഗത്തില്‍ നിര്‍മ്മിച്ച ‘എയര്‍ മാസ്ക്’ന് കേന്ദ്ര സര്‍ക്കാരിന്റെ ‘സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ’ അംഗീകാരം ലഭിച്ചിട്ടുണ്ട്.
ഏരീസ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് വൂള്‍ഫ് എയര്‍ മാസ്ക് വിപണിയിലെത്തുക ഒരു ലക്ഷം യൂണിറ്റുകള്‍ അടുത്ത ആറുമാസത്തിനുള്ളില്‍ വിറ്റഴിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഓള് എബൗട്ട് ഇന്നൊവേഷന്‍സ് ഭാരവാഹികളായ ബോണിഫേസ്, ശ്യാം കുറുപ്പ് , ബാലു ജെയിംസ്എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിതരണോദ്ഘാടനം ഏരീസ് ഗ്രൂപ്പ് ഡയറക്ടര്‍ സതീഷ് ചന്ദ്രന് മാധ്യമ പ്രവര്ത്തകന് പി ശ്രീകുമാറിനു നല്കി നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: