തിരുവനന്തപുരം: കവി നീലമ്പേരൂര്‍ മധുസൂദനന് നായര്‍ (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൗസലപര്‍വ്വം, അഴിമുഖത്തു മുഴങ്ങുന്നത്, സൂര്യനില്‍ നിന്നൊരാള്‍, ചമത, പാഴ്ക്കിണര്‍, ചിത തുടങ്ങി പതിനാലു കാവ്യസമാഹാരങ്ങളും കിളിയും മൊഴിയും, അമ്പിളിപ്പൂക്കള്‍, എഡിസന്റെ കഥ തുടങ്ങി എട്ടു ബാലസാഹിത്യ കൃതികളും ഉള്‍പ്പെടെ ഇരുപത്തിയേഴു ഗ്രന്ഥങ്ങളും അദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മൗസലപര്‍വ്വം എന്ന കാവ്യഗ്രന്ഥത്തിനു കേരള സാഹിത്യ അക്കാദ മിയുടെ പ്രഥമ കനകശ്രീ പുരസ്കാരം (1991), പാഴ്ക്കിണര്‍ എന്ന കാവ്യഗ ന്ഥത്തിനു മൂലൂര്‍ സ്മാരക പുരസ്കാരം (1998), കിളിയും മൊഴിയും എന്ന്. ബാലകവിതാഗ്രന്ഥത്തിനു സംസ്ഥാന ബാലസാഹിത്യ പുരസ്കാരം (1998). ചമത എന്ന കാവ്യഗ്രന്ഥത്തിനു കേരള സാഹിത്യ അക്കാദമിയുടെ കവിതയ്ക്കുള്ള പുരസ്കാരം (2000) എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: കെ. എല്‍. രുഗ്മിണീദേവി. മക്കള്‍: എം. ദീപുകുമാര്‍, എം. ഇന്ദുലേഖ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: