വാഷിംഗ്ടൺ ഡി.സി: വിദേശ തൊഴിലാളികൾക്ക് അമേരിക്കയിലെത്തുന്നതിനുള്ള എച്ച്-1 ബി വിസ അടക്കമുള്ളവ ഡിസംബർ 31 വരെ മരവിപ്പിച്ചത് മാർച്ച് 31 വരെ നീട്ടിയതായി പ്രസിഡന്റ് ട്രംപിന്റെ ഉത്തരവിൽ പറയുന്നു. കോവിഡ് മൂലം അമേരിക്കയിൽ തൊഴിലാളികൾ വലയുന്ന സാഹചര്യത്തിൽ പുറത്ത് നിന്ന് വരുന്നവരോട് കൂടി മത്സരിക്കേണ്ട സ്ഥിതി ഒഴിവാക്കാനാണ് വിസകൾ മരവിപ്പിച്ചത്. അമേരിയ്ക്കയിൽ ഇപ്പോഴും സ്ഥിതിഗതികളിൽ മാറ്റമില്ലെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി.
ഗ്രീൻ കാർഡിൽ ആളുകൾ വരുന്നതും മുന്ന് മാസത്തേക്ക് കൂടി മരവിപ്പിക്കും. ഇന്ത്യാക്കാർ ഏറെ ആശ്രയിക്കുന്നത് എച്ച്1ബി വിസകളാണ്. എന്നാൽ നിലവിൽ അമേരിക്കയിൽ കഴിയുന്ന എച്ച്1ബി വിസക്കാരെയോ മറ്റ് വിസ വിഭാഗങ്ങളിലുള്ളവരെയോ ഉത്തരവ് ബാധിക്കില്ല. ട്രംപിന്റെ വിസ നിയന്ത്രണങ്ങൾ, മുസ്ലിംകൾക്കുള്ള നിയന്ത്രണങ്ങൾ എന്നിവ എടിത്ത് മാറ്റുമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്. അധികാരമേറ്റാലുടൻ ഇമ്മിഗ്രെഷൻ രംഗത്ത് മാറ്റം എന്നാണു ബൈഡനും നിയുകത വൈസ് പ്രസിഡന്റ് കമലാ ഹാരിസും വ്യക്തമാക്കിയിട്ടുള്ളത്.
ജനുവരി ഇരുപതിനാണ് ട്രംപ് സ്ഥാനം ഒഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: