തിരുവനന്തപുരം: സംസ്ഥാനത്ത് പട്ടിണി മൂലം തൊഴിലാളി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വേളിയിലെ ഇംഗ്ലീഷ്-ഇന്ത്യന്‍ ക്ലേ ഫാക്ടറിയിലെ കയറ്റിറക്ക് തൊഴിലാളിയായ മാധവപുരം സ്വദേശി പ്രഫുല്ലകുമാറി(50)നെയാണ് കമ്പനിക്കുള്ളിൽ തൂങ്ങിമരിച്ചത്. 145 ദിവസങ്ങളായി കമ്പനി പൂട്ടികിടക്കുകയാണ്.
കമ്പനി പൂട്ടിയതിനെതിരെ ഏറെ നാളായി ഇവിടെ തൊഴിലാളികള്‍ സമരത്തിലാണ്. പ്രഫുല്ലകുമാർ ഇന്നലെ വരെ സമരപ്പന്തലിൽ ഉണ്ടായിരുന്നു. പ്രഫുല്ലകുമാർ മരിക്കാൻ കാരണം പട്ടിണിയാണെന്ന് മറ്റ് തൊഴിലാളികൾ പറഞ്ഞു. സ്ഥലത്ത് തൊഴിലാളികൾ പ്രതിഷേധിക്കുകയാണ്. ജില്ലാ കളക്ടർ സ്ഥലത്ത് എത്തിയാൽ മാത്രമേ മൃതദേഹം മാറ്റാൻ അനുവദിക്കൂവെന്നാണ് തൊഴിലാളികളുടെ നിലപാട്.
സാമ്പത്തികമായി വളരെ പ്രയാസത്തിലായിരുന്നു പ്രഫുല്ലകുമാർ. ഇന്നലെ വൈകുന്നേരം മുതൽ പ്രഫുല്ലകുമാറിനെ കാണാനില്ലായിരുന്നു. തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. ജനകീയ സര്‍ക്കാര്‍ ഭരിക്കുന്ന മണ്ണില്‍ ഒരാള്‍ പോലും പട്ടിണി കിടന്ന് മരിക്കരുതെന്ന് ഘോരഘോരം പ്രസംഗം നടത്താന്‍ ഇടതുമുന്നണിയെ ഓരോ നേതാക്കളും മത്സരിക്കുന്ന കേരളത്തില്‍ തന്നെയാണ് ഈ ദയനീയ കാഴ്ചയെന്നത് ആരും മറക്കരുതെന്ന് സോഷ്യല്‍ മീഡിയ ഓര്‍മിപ്പിക്കുന്നു.
ഉത്തര്‍പ്രദേശോ മറ്റോ ആയിരുന്നെങ്കില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും സാംസ്കാരിക നായകന്മാരും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ടാകും. ഇടതുപക്ഷമെന്ന ഹൃദയപക്ഷക്കാര്‍ക്കും ഇപ്പോള്‍ മിണ്ടാട്ടമില്ല. വാര്‍ത്ത കേട്ട് പ്രതിഷേധിക്കാനെത്തിയവര്‍ കേരളത്തിലാണെന്ന് അറിഞ്ഞപ്പോള്‍ യുപിയില്‍ ആയിരുന്നെങ്കില്‍ പ്രതിഷേധിക്കാമായിരുന്നുവെന്നും സര്‍ക്കാരിനെതിരെ രണ്ട് മൂന്ന് കവിതകളെഴുതായിരുന്നുവെന്നും സാംസ്കാരിക നായകന്മാരെ കളിയാക്കി സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം പ്രതികരണങ്ങള്‍ വന്നു കഴിഞ്ഞു.
മന്ത്രിതലത്തില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്ഇംഗ്ലീഷ്-ഇന്ത്യന്‍ ക്ലേ കമ്പനിയുടെ തോന്നയ്ക്കലിലെ ഫാക്ടറി തുറന്നിരുന്നു. എന്നാല്‍ കൊച്ചു വേളിയിലെ ഫാക്ടറി തുറന്നില്ല. മാത്രവുമല്ല ഫാക്ടറിയിലെ യന്ത്രങ്ങള്‍ ഗുജറാത്തിലെ ഫാക്ടറിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: