തിരുവനന്തപുരം: പിഎസ്സി ജനുവരി അഞ്ചിന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് (ഗവ. പോളിടെക്നിക് കോളേജുകള്‍) (കാറ്റഗറി നമ്പര്‍ 19/19) തസ്തികയിലേക്കുള്ള പരീക്ഷയുടെ സമയക്രമം രാവിലെ 10.30 മുതല്‍ 12.15 വരെ എന്നത് രാവിലെ 7.30 മുതല്‍ 9.15 വരെയുള്ള സമയക്രമത്തിലേക്ക് മാറ്റി നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ഇതിനോടകം ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന് ടിക്കറ്റുമായി പുതുക്കിയ സമയപ്രകാരം അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ ഹാജരാകേണ്ടതാണ്.
2021 ജനുവരി 6ന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ടൂള്‍ ആന്‍ഡ് ഡൈ എഞ്ചിനീയറിങ് (പോളിടെക്നിക് കോളേജുകള്‍) (കാറ്റഗറി നമ്പര്‍ 5/19) തസ്തികയിലേക്കുള്ള പരീക്ഷയുടെ സമയക്രമം രാവിലെ 10.30 മുതല്‍ 12.15 വരെ എന്നത് രാവിലെ 7.30 മുതല്‍ 9.15 വരെയുള്ള സമയക്രമത്തിലേക്ക് മാറ്റി നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ഇതിനോടകം ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന് ടിക്കറ്റുമായി പുതുക്കിയ സമയപ്രകാരം അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ തന്നെ ഹാജരാകേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: