തളിപ്പറമ്പ്(കണ്ണൂര്‍): പുതുവത്സരാഘോഷത്തിന് എത്തിച്ചേര്‍ന്ന കണ്ണൂര്‍, കാസര്‍കോട് കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലക്കാരായ ഏഴു പേരെ ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി എക്സൈസ് സംഘം പിടികൂടി. തളിപ്പറമ്പ് റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എം. ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവസംഘത്തെ പിടികൂടിയത്. ഇതില്‍ പാലക്കാട് സ്വദേശിനിയായ ഒരു യുവതിയും ഉള്‍പ്പെടുന്നു.
എക്സൈസ് സംഘത്തിന് കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്ന് ധര്‍മ്മശാലയ്ക്കടുത്തുള്ള സ്നേഹ ഇന്‍-ല്‍ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. ഇവരില്‍ നിന്നും രണ്ടരലക്ഷം രൂപ വില മതിക്കുന്ന 50 ഗ്രാം എംഡിഎംഎ, എട്ട് സ്ട്രിപ്പ് എല്‍എസ്ഡി സ്റ്റാമ്പ്, 40 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു. തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും ലഹരി ഉല്പന്നങ്ങള് വില്പന നടത്തുന്ന തളിപ്പറമ്പ് സര് സയ്ദ് ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിന് സമീപത്തെ കെ.കെ. ഷമീറലി (28) യുടെ നേതൃത്വത്തില്‍ നടത്തിയ പുതുവത്സരാഘോഷത്തിനിടയിലാണ് ഇവര്‍ പിടിയിലായത്.
പാലക്കാട് കടുച്ചിറ സ്വദേശിനിയും ധര്‍മ്മശാലയില്‍ സ്പാ നടത്തിപ്പുകാരിയുമായ എം. ഉഷ (24) യാണ് സംഘത്തിലുള്‍പ്പെട്ട യുവതി. ഇവര്‍ നടത്തുന്ന സ്പായില്‍ മസ്സാജിനായി ഖമീറലി എത്താറുണ്ടായിരുന്നു. ആ ബന്ധം ഉപയോഗിച്ചാണ് പുതുവത്സരാഘോഷം സംഘടിപ്പിച്ചത്. കണ്ണൂര്‍ തളിപ്പറമ്പ് നരിക്കോട് സ്വദേശിയായ പി.സി. ത്വയ്ബ് (28), ഹബീബ് നഗര്‍ സ്വദേശിയായ മുഹമ്മദ് ഹനീഫ് (32), കാസര്‍കോട് മഞ്ചേശ്വരം സ്വദേശിയായ മുഹമ്മദ് ശിഹാബ് (22), മഗല്‍പാടി സ്വദേശിയായ മുഹമ്മദ് ഷഫീക്ക് (22), വയനാട് സ്വദേശിയായ കെ. ഷഹബാസ്(24) എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
സ്പാ നടത്തിപ്പുകാരിയായ യുവതിയുടെ ആണ്‍സുഹൃത്താണ് വയനാട്ടുകാരനായ ഷഹബാസ്. തളിപ്പറമ്പ് സ്വദേശികളായ ഷമീറും ഷഹബാസും നിരവധി മകയക്കുമരുന്ന് കേസ്സുകളില്‍ പ്രതികളാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മയക്കുമരുന്ന് സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യാനും ശ്രമം നടന്നിരുന്നു. പിടികൂടിയവരെ എക്സൈസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്.
ഇരിക്കൂര്‍ നിടുവള്ളൂര്‍ പള്ളിക്ക് സമീപം വച്ച് ഇരിക്കൂര്‍ സ്വദേശി വയ്ക്കാംകോട് പൈസായി ഫാത്തിമ മന്‍സിലില്‍ കെ.ആര്. സാജിദ് (34) നെ അതിമാരക ലഹരി മരുന്നായ ഒമ്പത് ഗ്രാം മെത്തലിന്‍ ഡയോക്സി മെത്ത് ആംഫിറ്റാമിനുമായി കെഎല്‍ 59 എ 3728 നമ്പര്‍ ബൈക്ക് സഹിതം അറസ്റ്റ് ചെയ്തു. വെറും രണ്ട് ഗ്രാം എംഡിഎംഎ കൈവശം വച്ചാല്‍ പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ് . പിടിയിലായ സാജിദ് മുന്‍പും നിരവധി ക്രിമിനല്‍ കേസിലുള്‍പ്പെട്ട പ്രതിയാണെന്ന് എക്സൈസ് സംഘം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: