ബെംഗളൂരു: കര്‍ണാടക പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ പാകിസ്ഥാന് മുദ്രാവാക്യം വിളിച്ച 15 എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തു. ഉജിറെയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്തുവച്ചാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ‘പാക്കിസ്ഥാന് സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. തുടര്‍ന്ന് ദക്ഷണ കന്നഡയിലെ ബല്‍ത്താങ്ങാടി പോലീസ് ഐപിസി 124 എ, 143 പ്രകാരമാണ് കേസെടുത്തത്. പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ കന്നഡ പോലീസ് സൂപ്രണ്ട് ബിഎം ലക്ഷ്മി പ്രസാദ് അറിയിച്ചു.
വോട്ടെണ്ണല്‍ ദിവസം ഉച്ചയോടെയാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പാക്കിസ്ഥാന് അനുകൂലമായി മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ 54 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് പോലീസ് മകസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ കര്‍ണാടക ആഭ്യന്തരമന്ത്രി നേരിട്ട് വിവരം തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: