ബെംഗളൂരു : കര്‍ണ്ണാടക ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം. 5,728 ഗ്രാമപഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തിയതില്‍ 2761 സീറ്റുകളില്‍ ബിജെപിക്കാണ് മുന്‍തൂക്കം. ആദ്യത്തെ ഫലസൂചനകള്‍ പുറത്തുവന്നതില്‍ കോണ്‍ഗ്രസ് 1478 സീറ്റുകളിലും 398 സീറ്റുകളില്‍ ജെഡിഎസുമാണ് ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്.
ഇതിനകം തന്നെ 8,074 സ്ഥാനാര്‍ത്ഥികളെ രണ്ട് ഘട്ടങ്ങളിലും എതിരില്ലാതെ തെരഞ്ഞെടുത്തു. ഈ മാസം 22, 27 തിയതികളിലായി രണ്ട് ഘട്ടങ്ങിലായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. ഇവിടെ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചതാണ്.
എന്നാല്‍ ഇവിഎമ്മുകള്‍ ഉപയോഗിച്ച ബീദാര്‍ ജില്ല ഒഴികെയുള്ള സ്ഥലങ്ങളില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചതിനാല്‍ ഫലങ്ങളുടെ പ്രഖ്യാപനം വൈകിയേക്കുമെന്ന് വോട്ടെടുപ്പ് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്തെ 226 താലൂക്കുകളിലായി 5,728 ഗ്രാമപഞ്ചായത്തുകളിലായി ആകെ 91,339 സീറ്റുകളിലേക്കും 2,22,814 സ്ഥാനാര്ത്ഥികളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നിരിക്കുന്നത്. ഡിസംബര്‍ 22 ന് ആദ്യ ഘട്ടത്തില്‍ 43,238 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നതായും രണ്ടാം ഘട്ടത്തില്‍ 39,378 സീറ്റുകളിലേക്ക് ഡിസംബര്‍ 27 ന് വോട്ടെടുപ്പ് നടന്നതായും പോള്‍ അധികൃതര്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 82 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ രണ്ടാം ഘട്ടത്തില്‍ ഇത് 80.71 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: