ന്യൂദല്‍ഹി: കേരളത്തിലെ ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ നേതൃത്വങ്ങള്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച പൂര്‍ത്തിയായി. ഇന്നലെ യാക്കോബായ സഭാ നേതൃത്വമാണ് നരേന്ദ്ര മോദിയെ കണ്ടത്. പള്ളിത്തര്‍ക്കത്തില്‍ പ്രശ്ന പരിഹാരത്തിന് എല്ലാ ശ്രമങ്ങളും പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി യാക്കോബായ സഭാ പ്രതിനിധികള്‍ അറിയിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷം രണ്ടു സഭകളുടേയും നേതൃത്വം മിസോറാം ഗവര്‍ണര്‍ക്കൊപ്പം ഇന്നലെ മിസോറാം ഭവനില്‍ ഒരുമിച്ചിരുന്നതും ഏറെ ശ്രദ്ധേയമായി. പ്രശ്ന പരിഹാരത്തിന് തുടര്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ വര്‍ധിച്ചിട്ടുണ്ട്.
യാക്കോബായ വിശ്വാസികള്‍ ഏറെയുള്ള പ്രദേശങ്ങളിലെ പള്ളികള്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ഓര്‍ത്തഡോക്സുകാര്‍ ഏറ്റെടുക്കുന്നതും ശവസംസ്ക്കാര തര്‍ക്കങ്ങളുമാണ് യാക്കോബായ നേതൃത്വം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമായും ഉന്നയിച്ചത്. സാഹോദര്യമാണ് നമ്മുടെ സംസ്ക്കാരത്തിന്റെ അന്തര്‍ലീനമായ തത്വമെന്നും സഹജീവികളോട് കരുണയുണ്ടാവുകയെന്നത് മനുഷ്യന്റെ കടമയാണെന്നും പ്രധാനമന്ത്രി പറഞ്ഞതായി യാക്കോബായ നേതൃത്വം വ്യക്തമാക്കി. ശരിയായ ദിശയിലുള്ള നീക്കമാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന യോഗമെന്നും യാക്കോബായ സഭ അറിയിച്ചു. മെത്രാപ്പോലീത്തമാരായ ഡോ. തോമസ് മോര് തിമോത്തിയോസ്, ഡോ. ജോസഫ് മോര് ഗ്രിഗോറിയോസ്, ഡോ. കുര്യാക്കോസ് മോര് തെയോഫിലോസ് എന്നിവരാണ് ഇന്നലെ നടന്ന ചര്‍ച്ചയില്‍ യാക്കോബായ സഭയില്‍നിന്ന് പങ്കെടുത്തത്. മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയും കേന്ദ്രമന്ത്രി വി. മുരളീധരനും െ്രെകസ്തവ സഭാ നേതൃത്വം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മിസോറാം ഭവനില്‍ ഇരുസഭാ നേതൃത്വവും ഗവര്‍ണര്‍ക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ച ശേഷമാണ് പിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: