കൊച്ചി: സഭയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന് സംസാരിച്ചത് അത്യന്തം നിര്‍ഭാഗ്യകരമെന്ന് ഓര്‍ത്തഡോക്സ് സഭ. കേരള പര്യടനത്തിനിടെ മുഖ്യമന്ത്രി മലപ്പുറത്ത് നടത്തിയ പരാമര്‍ശത്തെക്കുറിച്ചാണ് സഭയുടെ പ്രതികരണം. സഭയെക്കുറിച്ച് വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാജനകുമായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ഓര്‍ത്തഡോക്സ് സഭ ചൂണ്ടിക്കാട്ടി.
ഒരു വിഭാഗത്തിന്റെ വക്താവായി മുഖ്യമന്ത്രി സംസാരിക്കുന്നത് ഖേദകരമാണ്. സഭാതര്‍ക്കം നിലനിര്‍ത്തി ലാഭം കൊയ്യാനുള്ള ശ്രമങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കും. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഡോ. യൂഹാനോന്‍ മാര്‍ ദിയാസ്കോറോസ് മെത്രാപ്പൊലീത്ത പറഞ്ഞു. ഒത്തുതീര്‍പ്പുകള്‍ക്ക് ഓര്‍ത്തഡോക്സ് സഭ വഴങ്ങുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
വിഷയത്തില്‍ സഭാ നേതൃത്വം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഭ ഒന്നായി മുന്നോട്ടുപോകേണ്ടതുണ്ടെന്നും അതിനുള്ള വ്യക്തമായ നിര്‍ദേശങ്ങളാണ് സുപ്രീംകോടതി വിധിയിലുള്ളതെന്നും മോദിയുമായി നടത്തിയ ചര്‍ച്ചയില്‍ സഭാ നേതൃത്വം വ്യക്തമാക്കിയിരുന്നു. മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന് പിള്ള, വിദേശകാര്യമന്ത്രി വി മുരളീധരന് എന്നിവരും ചര്‍ച്ചയില്‍ സന്നിഹിതരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: