ബെംഗളൂരു : കര്‍ണ്ണാടകയില്‍ ഗോവധ നിരോധന നിയമത്തിന് നിയമസഭയുടെ അംഗീകാരം. പശുക്കളെ കശാപ്പ് ചെയ്യുന്നതിന് കര്‍ണ്ണാടക സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന് നിയമസഭാ സമിതി അംഗീകാരം നല്കി കഴിഞ്ഞു. ഇനി ഗവര്‍ണറിന്റെ അനുമതിക്കായി അയയ്ക്കുമെന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാന് അറിയിച്ചു.
ഗോവധ നിരോധന നിയമം പുതിയതല്ല. ഗവര്‍ണറുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ ഇത് പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി ചൗഹാന് അറിയിച്ചു. പശുക്കളെ കൊല്ലുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും, അഞ്ച് ലക്ഷം രൂപവരെ പിഴയും നല്‍കണമെന്നാണ് ഗോവധ നിരോധന നിയമത്തില്‍ ശുപാര്‍ശ ചെയ്യുന്നത്.
നേരത്തെ 13 വയസ്സുവരെ പ്രായമായ പശുക്കളെ കൊല്ലുന്നതിന് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നാലും നിലവിലെ കശാപ്പ് ശാലകള്‍ പ്രവര്‍ത്തനം തുടരാന്‍ സാധിക്കും. ബീഫ് വില്‍പ്പനയ്ക്ക് ഈ നിരോധനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: