ന്യൂദല്‍ഹി: സൈനിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കരസേന മേധാവി എം.എം. നരവാനെയുടെ മൂന്ന് ദിവസത്തെ ദക്ഷിണ കൊറിയാ സന്ദര്‍ശനം ആരംഭിച്ചു. ദക്ഷിണ കൊറിയ സന്ദര്‍ശന വേളയില്‍ മുതിര്‍ന്ന സൈനിക മേധാവികളേയും രാഷ്ട്രീയ നേതാക്കളേയും നരവാനെ സന്ദര്‍ശിക്കുന്നുണ്ട്.
കൊറിയന്‍ പ്രതിരോധ മന്ത്രി, സൈനിക മേധാവി, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫിന്റെ ചെയര്‍മാര്‍, പ്രതിരോധ വിഭവങ്ങളുടെ ആസുത്രണ വിഭാഗം മന്ത്രി തുടങ്ങിയവരുമായി സൈനീക സഹകരണത്തിനായുള്ള ചര്‍ച്ചകള്‍ എം.എം. നരവാനെ നടത്തും. സൈനിക ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്രങ്ങളും ദക്ഷിണ കൊറിയയിലെ യുദ്ധ സ്മാരകങ്ങളും സന്ദര്‍ശന പട്ടികയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: