തിരുവനന്തപുരം: സുഗതകുമാരി ടീച്ചറുടെ ഓര്‍മ്മയ്ക്കായി ബാലഗോകുലം സംസ്ഥാന വ്യാപകമായി വൃക്ഷത്തൈ നട്ടു. ‘ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി’ എന്ന പരിപാടിയുടെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തില്‍ സുഗതകുമാരിയുടെ കവിതകള്‍ ആലപിച്ചാണ് വ്യക്ഷത്തൈ നട്ടത്. തുടര്‍ന്ന് കുട്ടികള്‍ക്ക് വീട്ടില്‍ ഒരു ബാല വായനശാല എന്ന സന്ദേശവുമായി ജ്ഞാന യജ്ഞം സമ്പര്‍ക്ക പരിപാടിയും നടന്നു.
ചെങ്ങന്നൂര്‍ മുളക്കഴ ശ്രീ ദുര്‍ഗ്ഗാ ബാലഗോകുലത്തിന്റെ ശ്രദ്ധാഞ്ജലിയില്‍ സംസ്ഥാന അധ്യക്ഷന്‍ ആര്. പ്രസന്നന് സംസാരിച്ചു. പാമ്പാടി വെള്ളൂര്‍ ചെറിയ തൃക്കോവില്‍ ക്ഷേത്രസന്നിധിയില്‍ സംസ്ഥാന പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാര്‍ കൂവളം നട്ടു.
സംസ്ഥാന ഉപാധ്യക്ഷന്മാരായ കെ.പി. ബാബുരാജ് പാലക്കാട്ടും, വി.ജെ. രാജ്മോഹന്‍ ആലപ്പുഴയിലും, ഡോ.എന്‍. ഉണ്ണികൃഷ്ണന് തിരുവല്ലയിലും പങ്കെടുത്തു. കാര്യദര്‍ശിമാരായ വി. ഹരികുമാര്‍ (തിരുവനന്തപുരം), കെ. ബൈജു ലാല്‍ (കൊല്ലം), സി. അജിത് (എറണാകുളം), ടി.ജി. അനന്തകൃഷ്ണന് (ഇടുക്കി), കെ.വി. കൃഷ്ണന് കുട്ടി (മലപ്പുറം), എന്‍.വി. പ്രജിത്ത് (കണ്ണൂര്‍), പി. സ്മിതാ വത്സലന്‍ (വടകര), എം. സത്യന് (വയനാട്) എന്നിവിടങ്ങളില്‍ പങ്കെടുത്തു.
ബാലഗോകുലം സംസ്ഥാന സംഘടനാ കാര്യദര്‍ശി എ. രജ്ഞുകുമാര്‍ കോഴിക്കോടും, ഖജാന്‍ജി പി.കെ. വിജയരാഘവന് ആലുവയിലും, ഭഗിനി പ്രമുഖ ഡോ. ആശാ ഗോപാലകൃഷ്ണന് ഗുരുവായൂരിലും, സഹഭഗിനി പ്രമുഖ ആര്. സുധാകുമാരി കൊച്ചിയിലും പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: