കണ്ണൂര്‍: യുഡിഎഫിന് സംസ്ഥാനത്ത് ലഭിച്ച ഒരേ ഒരു കോര്‍പ്പറേഷനായ കണ്ണൂര്‍ കോര്‍പ്പറേഷന്റെ മേയറായി കോണ്‍ഗ്രസ് നേതാവ് ടി.—ഒ. മോഹനനെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ യോഗം തെരഞ്ഞെടുത്തു. കോര്പ്പറേഷന് മേയര്‍, ഡെപ്യൂട്ടി മേയര്‍, നഗരസ‘കളുടെ ചെയര്മാന്, വൈസ്ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പും സത്യ പ്രതിഞ്ജയും ഇന്ന് നടക്കും.—
കേവല ഭൂരിപക്ഷത്തില്‍ അധികാരം ലഭിച്ചിട്ടും ഒന്നിലധികം പേര് സ്ഥാനമോഹികളായി രംഗത്ത് വന്നതിനെ തുടര്‍ന്ന് മേയറെ തീരുമാനിക്കാനാകാതെ യുഡിഎഫും കോണ്‍ഗ്രസും ദിവസങ്ങളായി പ്രതിസന്ധിയിലായിരുന്നു. ഒടുവില്‍ ഇന്നലെ രാവിലെ കെപിസിസി വൈസ്പ്രസിഡണ്ട് ടി. സിദ്ദീക്കിന്റെ സാന്നിധ്യത്തില്‍ 20 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കിടയില്‍ നടത്തിയ രഹസ്യ വോട്ടെടുപ്പിലൂടെ ടി.ഒ. മോഹനനെ മേയറായി തെരഞ്ഞെടുക്കുകയായിരുന്നു.
സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ കണ്ണൂരില്‍ മാത്രമാണ് യുഡിഎഫിന് ‘ഭൂരിപക്ഷം ലഭിച്ചത്. അവിടെ മേയറെ തെരഞ്ഞെടുക്കാന്‍ വോട്ടെടുപ്പ് നടത്തേണ്ടി വന്നത് കോണ്‍ഗ്രസിനും യുഡിഎഫിനും നാണക്കേടായിരിക്കുകയാണ്. മേയറെ നിശ്ചയിക്കുന്ന കാര്യത്തിലുണ്ടായ ‘ഭിന്നത കോര്പ്പറേഷന് ‘ഭരണത്തില്‍ നിഴലിക്കുമെന്നുറപ്പായിരിക്കുകയാണ്. മുന്‍ ഡെപ്യൂട്ടി മേയര്‍ കൂടിയായ രാഗേഷിനെ പോലുളളവര്‍ സ്ഥാനം ലഭിക്കാത്തതില്‍ കടുത്ത അതൃപ്തിയിലാണെന്നാണ് സൂചന. കഴിഞ്ഞ തവണ ഗ്രൂപ്പ് പോര് കാരണം ആദ്യ നാലുവര്‍ഷക്കാലം അധികാരം നഷ്ടപ്പെട്ടിട്ടും ഒന്നും പഠിക്കാത്ത കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇപ്പോഴത്തെ അധികാരത്തിനു വേണ്ടിയുളള വടംവലിയില്‍ നല്ലൊരു വിഭാഗം അണികളും കടുത്ത അതൃപ്തിയിലാണ്.
നിലവില്‍ കണ്ണൂര്‍ ഡിസിസി സെക്രട്ടറിയാണ് ടി.ഒ. മോഹനന്. കഴിഞ്ഞ തവണ കോര്‍പറേഷനിലെ യുഡിഎഫ് കക്ഷി നേതാവായിരുന്നു. മുന്‍ കണ്ണൂര്‍ നഗരസഭാ വൈസ് ചെയര്‍മാനായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി മാര്ട്ടിന് ജോര്‍ജ്, മുന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ് എന്നിവരെ പിന്തള്ളിയാണ് മോഹനന് മേയര്‍ സ്ഥാനം ഉറപ്പിച്ചത്. മാര്ട്ടിന് ജോര്‍ജ് അവസാനഘട്ടത്തില്‍ പിന്‍വാങ്ങിയതോടെയാണ് മോഹനന് തെരഞ്ഞെടുക്കപ്പെട്ടത്.
മോഹനന് 11 അംഗങ്ങളുടെ പിന്തുണ കിട്ടിയപ്പോള്‍ പി.കെ. രാഗേഷിന് ഒന്‍പത് പേരുടെ വോട്ട് മാത്രമേ ലഭിച്ചുളളൂ. ഇന്ന് രാവിലെ കലക്ടറുടെ സാന്നിധ്യത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ എന്നിവരെ ഔദ്യോഗികമായി തെരഞ്ഞെടുക്കും. ഡെപ്യൂട്ടി മേയര്‍ സ്ഥാനം ലീഗിനാണെങ്കിലും ഇതുവരെ ലീഗ് നേതൃത്വം സമവായത്തിലെത്തിയിട്ടില്ല. സ്ഥാനത്തിനായി മൂന്നുപേര്‍ രംഗത്തുണ്ട്. 19 കൗണ്‍സിലര്‍മാരുളള എല്‍ഡിഎഫില്‍ നിന്നും മേയര്‍ സ്ഥാനത്തേക്ക് സിപിഎം നേതാവും എംഎല്‍എയുമായ ജെയിംസ് മാത്യുവിന്റെ ‘ഭാര്യയും പൊടിക്കുണ്ട് ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എന്‍. സുകന്യ മത്സരിക്കുമെന്ന് എല്‍ഡിഎഫ് നേതൃത്വം അറിയിച്ചിട്ടുണ്ട്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഐയിലെ ഉഷ മത്സരിക്കുമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: