ദുബായ്: ദശാബ്ദത്തിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പ്രഖ്യാപിച്ച ടി20, ഏകദിന ടീമുകളുടെ ക്യാപ്റ്റനായി മുന്‍ ഇന്ത്യന്‍ നായകന് എം.എസ്. ധോണി. നിലവിലെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയാണ് ഐസിസി ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍. ഇന്നലെയാണ് ഐസിസി ടീമുകളെ പ്രഖ്യാപിച്ചത്.
നിലവില്‍ ഇന്ത്യന്‍ ടീം അംഗങ്ങളായ നാലു കളിക്കാരും ഓസ്ട്രേലിയയുടെയും വിന്‍ഡീസിന്റെയും രണ്ട് കളിക്കാര്‍ വീതവും ടി20 ടീമിലുണ്ട്. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളിലെ ഓരോ കളിക്കാരും ടീമിലിടം നേടി.
ധോണിക്ക് പുറമെ നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരും ടി20 ടീമില്‍ ഇടം നേടി.
ഐസിസി ടി20 ടീം: രോഹിത് ശര്‍മ, ക്രിസ് ഗെയ്ല്, ആരോണ്‍ ഫിഞ്ച്, വിരാട് കോഹ് ലി, എ.ബി. ഡിവില്ലിയേഴ്സ്, ഗ്ലെന്‍ മാക്സ്വെല്, എം.എസ്.ധോണി (ക്യാപ്റ്റന്‍), കീരോണ്‍ പൊള്ളാര്‍ഡ്, റഷീദ് ഖാന്, ജസ്പ്രീത് ബുംറ, ലസിത് മലിംഗ.
ഏകദിന ടീം: രോഹിത് ശര്‍മ, ഡേവിഡ് വാര്‍ണര്‍, വിരാട് കോഹ്ലി, എ.ബി. ഡിവില്ലിയേഴ്സ്, ഷാക്കിബ് അല്‍ ഹസന്, എം.എസ്. ധോണി (ക്യാപ്റ്റന്‍), ബെന്‍സ്റ്റോക്സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രെന്റ് ബോള്‍ട്ട്, ഇമ്രാന് താഹിര്‍, ലസിത് മലിംഗ.
ടെസ്റ്റ് ടീം: അലിസ്റ്റര്‍ കുക്ക്, ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), സ്റ്റീവ് സ്മിത്ത്, കുമാര്‍ സംഗക്കാര, ബെന്‍സ്റ്റോക്സ്, ആര്. അശ്വിന്, ഡെയ്ല്‍ സ്റ്റെയ്ന്, സ്റ്റുവര്‍ട് ബ്രോഡ്, ജെയിംസ് ആന്ഡേഴ്സണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: