കൊച്ചി: കേരളമിന്ന് ഗുരുതരമായ വികസന പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ബി.എം.എസ്. കേരളത്തിന്റെ വികസന മുരടിപ്പ് മാറി വ്യവസായ പുനരുജ്ജീവനത്തിനുള്ള സത്വര നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സംസ്ഥാന സമ്മേളനം പ്രമേയത്തില്‍ആവശ്യപ്പെട്ടു
കേരളത്തിന്റേത് ഒരു കാലത്ത് മിച്ച ബജറ്റ് ആയിരുന്നു. വ്യവസായങ്ങളുടെ കളിത്തൊട്ടിലായിരുന്നു കേരളം. ഇന്ത്യയിലാദ്യമായി ബജറ്റ് പ്രസംഗം റേഡിയോയിലൂടെ പ്രക്ഷോഭണം ചെയ്യുമ്പോള്‍ കൗതുകത്തോടെ ഇതരസംസ്ഥാനങ്ങള്‍ നോക്കിനിന്ന ഒരു കാലമുണ്ടായിരുന്നു.
രണ്ടാം ലോക മഹായുദ്ധത്തിന് പൂര്‍ണ്ണമായും തകര്‍ന്ന ജപ്പാന്‍ എങ്ങനെ വ്യവസായികമായി ഉയര്‍ത്തെഴുന്നേറ്റുയെന്നു പഠിക്കാന്‍ ശ്രമിച്ച തിരുവിതാംകൂര്‍ മഹാരാജാവ് മനസ്സിലാക്കിയത് റെയോണ്‍ വ്യവസായമെന്ന കൃതൃമപ്പട്ടു വ്യവസായമാണ്. ഈ ഉയര്‍ച്ചയ്‌ക്കു കാരണമെന്നാണ്. തുടര്‍ന്ന് പെരുമ്പാവൂര്‍ റെയോണ്‍സ് 1939-ല്‍ സ്ഥാപിക്കപ്പെട്ടു. ഓരോ പ്രദേശത്തേയും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയ്‌ക്കനുസൃതമായി മൈക്കാ വ്യാവസായവും കളിമണ്‍ വ്യവസായവും, മറ്റ് ഇതര വ്യവസായങ്ങളും കേരളത്തില്‍ ശക്തി പ്രാപിച്ചു. പുനലൂര്‍ പേപ്പര്‍ മില്ലും, പ്ലൈവുഡ് ഫാക്ടറിയും ഏലൂരില്‍ എഅഇഠ യുമടക്കം എല്ലാം തിരുവിതാംകൂര്‍ രാജാവിന്റെ കാഴ്ചപ്പാടിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും ഫലമായി ഉണ്ടായതാണ്. ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി മുതല്‍ ആറ്റംബോംബു കണ്ടെത്തിയ ശാസ്ത്രജ്ഞനെ കൊല്ലം മുതല്‍ കന്യാകുമാരി വരെ കാല്‍നടയായി നടത്തി കരിമണലില്‍ അടങ്ങിയിരിക്കുന്ന തോറിയം കണ്ടെത്തി വ്യാവസായിക അടിസ്ഥാനത്തില്‍ ഉദ്പാദിപ്പിക്കാന്‍ ശ്രമിച്ചതും രാജഭരണക്കാലത്തു തന്നെയായിരുന്നു.
ജനായത്ത ഭരണത്തില്‍ കീഴില്‍ ഇരുമുന്നണികളും മാറിമാറി തുല്യ അളവില്‍ കേരളം ഭരിച്ചു ഓരോ 5 വര്‍ഷം കഴിയുമ്പോഴും നമ്മുടെ വ്യവസായശാലകളുടെ തകര്‍ച്ചയ്‌ക്കു സാക്ഷിയാകേണ്ട പരിതാപകരമായ സാഹചര്യത്തിലാണ് നാമിന്നുള്ളത്. കേരളത്തില്‍ വ്യാപകമായുണ്ടായിരുന്ന കൈത്തറിവ്യവസായ വേണ്ടത്ര ശ്രദ്ധകിട്ടാത്തതിനാല്‍ പരിതാപകരമായനിലയില്‍ ഊര്‍ദ്ധശ്വാസം വലിച്ചുകൊണ്ടിരിക്കുന്നു. 3.5 ലക്ഷം പേര്‍ ജോലി ചെയ്തുകൊണ്ടിരുന്ന കശുവണ്ടി വ്യവസായത്തിന്റേയും 7 ലക്ഷത്തിലധികം പേര്‍ ജോലി ചെയ്തുകൊണ്ടിരുന്ന കയര്‍ വ്യവസായത്തിന്റെയും സ്ഥിതി അത്യന്തം ദയനീയമാണ്. പേപ്പര്‍ മില്ലടക്കമുള്ള വന്‍കിട വ്യവസായ സംരംഭങ്ങള്‍ എല്ലാം പൂട്ടപ്പെട്ടു കഴിഞ്ഞു. ദിനം പ്രതിയെന്നവണ്ണം വ്യവസായങ്ങള്‍ പൂട്ടപ്പെടുകയും കേരളം അങ്ങനെ വ്യവസായങ്ങളുടെ ശവപറമ്പായി തീരുകയും ചെയ്തിരിക്കുന്നു എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.
കേരളമിന്ന് ഗുരുതരമായ വികസന പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമത ഇല്ലായ്മ, അടിസ്ഥാന മേഖലയുടെ വികസനക്കുറവ്, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി, ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകുന്ന പ്രകൃതിദുരന്തങ്ങല്‍, അഴിമതിക്കും, സ്വജനപക്ഷപാതവുമെല്ലാം വ്യവസായിക കാര്‍ഷിക മേഖലയുടെ മുന്നേറ്റത്തിനു തടസ്സം സൃഷ്ടിക്കുന്ന ഘടകങ്ങളാണ്. ഉദ്പാദന മേഖലയെ അവഗണിക്കുന്ന ഇപ്പോഴത്തെ നയം തിരുത്തി ഉദ്പ്പാദന മേഖലകയ്‌ക്കു മുന്തിയ പരിഗണന കൊടുക്കേണ്ടതാണ്. എന്നാല്‍ മാത്രമേ കേരളത്തിന്റെ വ്യാവസായിക പുനരുജ്ജീവനം സാദ്ധ്യമാവുകയുള്ളൂ. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി നയത്തിന്റെ പശ്ചാത്തലത്തില്‍ വികേന്ദ്രീകൃത, സ്വാശ്രയ പങ്കാളിത്ത സുസ്ഥിര വികസനമാണ് കേരളത്തിന് ആവശ്യം. എം.എസ്.എം.ഇ. മേഖലയില്‍ കേന്ദ്രം പ്രഖ്യാപിച്ച മൂന്നു ലക്ഷം കോടി രൂപയുടെ ആനുകൂല്യം ഉപയോഗിച്ച് സമയോജിതമായി ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്. നിലവില്‍ തരിശായി കിടക്കുന്ന 2 ലക്ഷം ഹെക്ടറില്‍ ഒന്നരലക്ഷത്തോളം കൃഷിഭൂമി നെല്‍കൃഷിക്ക് അനുയോജ്യമാണ്. ഇവിടെ കൃഷിയിറക്കിയാല്‍ 6 ലക്ഷം ടണ്‍ വരെ അധികം ഉദ്പാദിപ്പിക്കാന്‍ കഴിയുന്നതാണ്. ഇന്ത്യയില്‍ നിലവില്‍ 10 ബില്യണ്‍ ഡോളറിന്റെ ഭക്ഷ്യഎണ്ണയാണ് പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ നമ്മുടെ വേസ്റ്റ് ലാന്റ് ഉപയോഗപ്പെടുത്തിയാല്‍ കേരളത്തിന് 1 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് എണ്ണക്കുരു കൃഷി പ്രോത്സാഹിപ്പിക്കാന്‍ കഴിയും. കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുകയാണെങ്കില്‍ പ്രതിവര്‍ഷം 10,000 കോടി രൂപയുടെ വരുമാനം കാര്‍ഷിക മേഖലയില്‍ തന്നെ നമുക്ക് കണ്ടെത്താന്‍ കഴിയും. ലോകത്ത് നേരിട്ട് സര്‍ക്കാര്‍ തന്നെ മദ്യം വില്‍പ്പന നടത്തുന്ന ഏക സംസ്ഥാനമാണ് കേരളം, മദ്യത്തിന്റെ ഉപഭോഗം വര്‍ദ്ധിച്ചതിലൂടെ ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം നാടാകുംവിധം സാമൂഹ്യ പ്രശ്‌നങ്ങളില്‍പ്പെട്ട് ഉഴലുകയാണ്, ഈ മദ്യക്കച്ചവടം അവസാനിപ്പിക്കണമെങ്കില്‍ പടിപടിയായി മറ്റ് വരുമാനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. പ്രതിവര്‍ഷം 14000 കോടി രൂപയാണ് ഈ മേഖലയ്‌ക്ക് മദ്യപന്മാര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ഇതുതന്നെയാണ് കേരളത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗവും മറിച്ച് വികസന നയങ്ങളിലൂടെ സംസ്ഥാനത്തിന്റെ വരുമാനം കൂട്ടാന്‍ പദ്ധതികളുണ്ടാകുന്നില്ല എന്നത് ഭാവിയില്‍ വലിയ അപകടത്തെയാണ് ക്ഷണിച്ചു വരുത്തുക. ഇതിനുപകരം കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ലഭിക്കണമെങ്കില്‍ പ്രാദേശീകതലത്തില്‍ സ്റ്റോറേജ് സൗകര്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം സംസ്‌ക്കരണം വഴി മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉദ്പാദിപ്പിക്കുകയും വേണം. ഇക്കാര്യത്തില്‍ കേരളത്തിന്റെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ ശാക്തീകരിക്കേണ്ടതുണ്ട്. 1650-ല്‍ അധികം വരുന്ന സംഘങ്ങളില്‍ നാലിലൊന്ന് സംഘങ്ങളും ഈ മേഖലയില്‍ സജീവമായാല്‍ കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനം എളുപ്പമാകും.
കാലങ്ങളായി കര്‍ഷകരെ ചൂഷണം ചെയ്തിരുന്ന ‘മണ്ടികളിലെ’ പിടിച്ചുപറിക്കാരുടെ പിടിയില്‍പ്പെട്ട് ലക്ഷാവധി കൃഷിക്കാര്‍ ആത്മഹത്യ ചെയ്തിരുന്ന ഭാരതത്തില്‍ കര്‍ഷകന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് അവന്റെ ജീവിതത്തിന് പുതിയ വെളിച്ചം പകരുംവിധമുള്ള നിയമനിര്‍മ്മാണമാണ് കേന്ദ്രം കാര്‍ഷിക വ്യാപാര വാണിജ്യ (പ്രോത്സാഹനവും സൗകര്യമൊരുക്കലും) ബില്‍ 2020 ലൂടെ കൊണ്ടുവന്നിരിക്കുന്നത്. ഇതിന്റെ ആനുകൂല്യങ്ങല്‍ ഫലപ്രദമായി കര്‍ഷകര്‍ക്കെത്താതിരിക്കാന്‍ ഇന്ന് വലിയ ബനിയകള്‍ക്കൊപ്പം കൃഷിക്കാരന്റെ പേരുപറഞ്ഞ് ഇന്ത്യയില്‍ ഇടതുപക്ഷവും തീവ്രവാദികളും ചേര്‍ന്ന് രാജ്യത്ത് അസ്ഥിരതപടര്‍ത്തി കൃഷിക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തിപ്പോകുകയാണല്ലോ. എന്നാല്‍ നിയമത്തിലെ ആനുകൂല്യങ്ങളെ ഉപയോഗപ്പെടുത്തിയാല്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വികസന മുരടിപ്പിന്റെ സ്ഥാനത്ത് പുത്തന്‍ പ്രതീക്ഷകൊണ്ടുവരാന്‍ കഴിയുന്നതാണ്.
ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ ഭാഗമായി സ്റ്റാര്‍ട്ട്അപ്പ്കള്‍ക്കും എം.എസ്.എം.ഇ. കള്‍ക്കും വലിയ മുന്‍ഗണനയാണ് നല്‍കിയിരിക്കുന്നത്. 2 ലക്ഷം സൂക്ഷ്മ ഇടത്തരം ഭക്ഷ്യസംസ്‌ക്കരണ യൂണിറ്റുകളെ ഫുഡ്‌സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ടിന്റെ മാനദണ്ഡങ്ങളനുസരിച്ച് സജ്ജമാക്കാനും, ആധുനികവല്‍ക്കരിക്കാനും, ഗുണനിലവാരം ഉറപ്പുവരുത്താനും 10,000 കോടി മാറ്റി വച്ചിട്ടുണ്ട്. അതോടൊപ്പം പ്രാദേശിക ബ്രാന്റുകളെ ഗുണനിലവാരമുള്ള അന്താരാഷ്‌ട്ര ബ്രാന്റുകളായി ഉയര്‍ത്താനുള്ള ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ എന്ന പദ്ധതിയും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം കേരളത്തിന് ഫലപ്രദമായി ഉപയോഗപ്പെടുത്താവുന്നതാണ്.
കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സമ്പ്രദായമായ ആയൂര്‍വേദത്തെ വേണ്ടവണ്ണം പ്രോത്സാഹിപ്പിച്ചാല്‍ കേരളത്തിന്റെ കാലവസ്ഥയേയും ഭൂപ്രകൃതിയേയും സമജ്ജസിപ്പിച്ചുകൊണ്ട് ഏറ്റവും ഫലപ്രദമായി മെഡിക്കല്‍ ടൂറിസം നമുക്കു കൊണ്ടുവരാന്‍ കഴിയും. യോഗയും, പ്രകൃതി ചികിത്സയും ആയൂര്‍വേദവും ഉള്‍പ്പെടുത്തി നടത്തുന്ന അത്തരം ചികിത്സാ സമ്പ്രദായത്തിലൂടെ കേരളത്തിന് ചുരുങ്ങിയത് 50,000 കോടിയുടെ പ്രതിവര്‍ഷ വിദേശനാണ്യം നേടിയെടുക്കാന്‍ കഴിയുന്നതാണ്. മറ്റൊന്ന് കേരളത്തിന്റെ വര്‍ദ്ധിച്ച മത്സ്യ ഉപഭോഗമാണ്. കേരളത്തിന്റെ തനതു മത്സ്യ ലഭ്യതയുടെ കുറവുമൂലം മഴയില്ലാത്ത ജലദൗര്‍ലഭ്യമുള്ള ആന്ധ്രയില്‍ കൃത്രിമ ജലാശയങ്ങളൊക്കെ മത്സ്യകൃഷി നടത്തുകയും അവിടെനിന്ന് ഇന്ന് കേരളത്തിലേക്കു കരിമീനെത്തുകയും ചെയ്യുന്നു, അതാണ് ആന്ധ്രാ കരിമീന്‍ !! നമുക്കാകട്ടെ സ്വാഭാവിക തണ്ണിര്‍ത്തടങ്ങളും നെല്‍പ്പാടങ്ങളുമുണ്ട്, ധാരാരളം ജല സമ്പത്തുണ്ട് എന്നാല്‍ ആശയം ഉള്ള നേതൃത്വം മാത്രമില്ല, അതല്ലായിരുന്നുവെങ്കില്‍ ഈ ജലാശയങ്ങള്‍ ഉപയോഗപ്പെടുത്തി മത്സ്യകൃഷി നടത്തിയിരുന്നെങ്കില്‍ നമുക്ക് 10,000 കോടി രൂപയുടെയെങ്കിലും അധിക വരുമാനംമുണ്ടാക്കാന്‍ കഴിയുമായിരുന്നു.
ഇത്തരത്തില്‍ കേരളത്തിന് വലിയ സാദ്ധ്യതയാണുള്ളത്. കേന്ദ്രപദ്ധതികളെ പരിഹസിക്കുന്നതില്‍ നേരം കളയുന്ന കേരളത്തിലെ വകതിരിവില്ലാത്ത രാഷ്‌ട്രീയം നേതൃത്വം. ഇത്തരം പദ്ധതികളെ സംസ്ഥാനത്തിന്റെ താല്‍പ്പര്യത്തിന് എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ് ചിന്തിക്കേണ്ടത്. മറ്റ് സംസ്ഥാനങ്ങള്‍ ഇതേ പദ്ധതികളെ തന്നെ ആശ്രയിച്ചാണ് മുന്നേറുന്നത്. നാമാകട്ടെ അമ്മ കുത്തും ചക്കിവയ്‌ക്കും, ഞാനുണ്ണും എന്ന നയത്തിലാണ് ജീവിക്കുന്നത്. ഇതിന് മാറ്റമുണ്ടാകണം. അതിന് രാഷ്‌ട്രീയ ഇച്ഛാശക്തിയുണ്ടാവണം. കേരളത്തിലെ പൂട്ടിക്കിടക്കുന്ന വ്യവസായങ്ങളെ സംബന്ധിച്ച് ഒരു ധവളപത്രം സര്‍ക്കാര്‍ പുറപ്പെടുവിക്കേണ്ടതാണ്. ഇതിന്റെ ഇന്നത്തെ സാദ്ധ്യതയെ വിലയിരുത്തി വ്യവസായങ്ങളില്‍ തൊഴിലാളി പങ്കാളിത്തത്തോടെ ധനസമാഹരണം നടത്തി, പി.പി.പി, മോഡല്‍ സംരംഭങ്ങളിലൂടെ കേരളത്തിന്റെ വ്യവസായിക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കേണ്ടതാണ്. ഏതൊരു നാടിന്റെയും വികസനത്തിന്റെ അടിസ്ഥാനം, അടിസ്ഥാന സൗകര്യ വികസനമാണ്. നാമിന്ന് ഇക്കാര്യത്തില്‍ വരെ പിന്നിലാണ് നമ്മുടെ അടിസ്ഥാന സൗകര്യവികസന പ്രക്രിയ ത്വരിതപ്പെടുത്തികൊണ്ട് കാര്‍ഷിക, വ്യാവസായിക, വിദ്യാഭ്യാസ, ആരോഗ്യ, ടൂറിസ മേഖലയിലൂടെ നമ്മുടെ നാടിന്റെ വികസന സ്വപ്നങ്ങളെ സാക്ഷാത്കരിക്കാന്‍, ഭീമമായ കടബാദ്ധ്യതയില്‍ (3 ലക്ഷം കോടി) നിന്ന് സംസ്ഥാനത്തെ മുക്തമാക്കാനും 45 ലക്ഷം വരുന്ന അഭ്യസ്ഥവിദ്യരായ യൂവതിയുവാക്കളുടെപ്രതീക്ഷയാകും വണ്ണം സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും, ഇക്കാര്യത്തില്‍ സത്വര നടപടിസ്വീകരിക്കണമെന്നും ചേര്‍ന്ന ബി.എം.എസ്സ് 19-ാം സംസ്ഥാന സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: