തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നതിന് അനുമതി തേടിയെത്തിയ സംസ്ഥാന സര്‍ക്കാരിനോട് ഗവര്‍ണര്‍ ആരിഫ് മുഖമ്മദ് ഖാന് ചോദിച്ചത് കേരളത്തിലെ കര്‍ഷകര്‍ക്ക് കര്‍ഷക നിയമം കൊണ്ട് എന്ത് സംഭവിക്കുമെന്ന്. ഇതിനു ഉത്തരമാണ് മന്ത്രിമാര്‍ കഴിഞ്ഞ ദിവസം രാജ്ഭവനില്‍ പോയി വിശദീകരിച്ചത്.
22ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് സര്‍ക്കാര്‍ അനുമതി ചോദിച്ചിരുന്നു. എന്നാല്‍ എന്തിനാണ് അടിയന്തര പ്രധാന്യത്തില്‍ സഭ വിളിച്ചു ചേര്‍ക്കുന്നതെന്ന് കത്തില്‍ വിശദമാക്കിയിരുന്നില്ല. ഇതാണ് വിവാദമായത്. ഒരു കത്ത് നല്കുമ്പോള് പാലിക്കേണ്ട നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ല. അതിനാല്‍ രാജ്ഭവന് വിശദീകരണം ആവശ്യപ്പെട്ടു. അനുമതി നല്‍കില്ലെന്ന് ഗവര്‍ണര്‍ എങ്ങും പറഞ്ഞതുമില്ല. എന്നാല്‍ രാഷ്ട്രീയമായി മുതലെടുപ്പിനുള്ള അവസരം കാത്തുനിന്ന സര്‍ക്കാര്‍, ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ എന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മന്ത്രിമാരായ വി.എസ്. സുനില്‍കുമാറും, എ.കെ.ബാലനും ഗവര്‍ണറെ കണ്ട് വിശദീകരണം നല്‍കിയിരുന്നു. ഇന്നലെ സ്പീക്കറും ഗവര്‍ണറെ സന്ദര്‍ശിച്ചു. 31ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയേക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: