ന്യൂദല്‍ഹി: യാത്രക്കാര്‍ക്ക് സുഗമമായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള എല്ലാ സംവിധാനവും ഐആര്‍സിറ്റിസിയുടെ ഇടിക്കറ്റിംഗ് വെബ്സൈറ്റില്‍ ഉണ്ടാവണം: റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍.
ഇ-ടിക്കറ്റിംഗ് സമ്പ്രദായത്തില്‍ നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അവലോകനം ചെയ്തു. യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും വെബ്സൈറ്റില്‍ ഉണ്ടാകണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
യാത്രക്കാരും റെയില്‍വേയും തമ്മിലുള്ള ബന്ധത്തിന്റെ ആദ്യ കണ്ണിയാണ് ഐആര്‍സിറ്റിസി വെബ്സൈറ്റ് എന്നും അത് സൗഹൃദപരവും സൗകര്യപ്രദവും ആയിരിക്കണം എന്നും മന്ത്രി പറഞ്ഞു. വെബ്സൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന്, റെയില്‍വേ ബോര്‍ഡ്, സിആര്‍ഐഎസ്, ഐആര്‍സിടിസി ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: