വര്‍ഷാവസാനത്തോടെ ഇന്ത്യന്‍ വിപണിയിലെത്താന്‍ ഒരുങ്ങി ഫൗ-ജി( FAU-G -ഫിയര്‍ലെസ് ആന്‍ഡ് യുണൈറ്റഡ് ഗാര്‍ഡ്സ്). ഈ വര്‍ഷം സപ്തംബറില്‍ പബ്ജിയുള്‍പ്പെടെ 118 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിനെ പിന്നാലെയാണ് ഫൗ-ജിയുടെ പ്രഖ്യാപനമുണ്ടായത്. എന്‍കോര്‍ നിര്‍മ്മിക്കുന്ന പിസി, മൊബൈല്‍ ഗെയിമിന്റെ പ്രഖ്യാപനം നടത്തിയത് അക്ഷയ് കുമാറായിരുന്നു.
ഫൗ-ജിയുടെ പ്രീരജിസ്ട്രേഷന്‍ സമയത്തു തന്നെ 1.06 ദശലക്ഷം പേരാണ് 24 മണിക്കൂറിനുള്ളില്‍ ഗെയിമിനായി രജിസ്റ്റര്‍ ചെയ്തത്. എന്‍കോര്‍ ഗെയിസില്‍ നിന്നും ഔദ്യോഗിക പ്രസ്താവനകളൊന്നും വരാതെയാണ് ഇത്രയും രജിസ്ട്രേഷന് നടന്നത് എന്നതാണ് ശ്രദ്ദേയം. ഇത് ഗെയിം എത്രത്തോളം ജനപ്രിയമാകുമെന്നത് വ്യക്തമാക്കുന്നു. ഈ മാസം അവസാനം തന്നെ ഗെയിം പുറത്തുവരുമെന്നാണ് പ്രതീക്ഷ.
ഫൗ-ജി ഒന്നുകില്‍ ആപ്പ് സ്റ്റോറുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം അല്ലെങ്കില്‍ ഗെയിമര്‍മാര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി നേരിട്ട് എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പ്രീരജിസ്ട്രേഷനായി പ്ലെ സ്റ്റോര്‍ സന്ദര്‍ശിക്കു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: