ന്യൂദല്‍ഹി: രാജ്യമെമ്പാടുമുള്ള എന്‍സിസി കേഡറ്റുകളുടെ വിവിധ പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ഡിജിറ്റല്‍ വേദിയൊരുക്കി കേന്ദ്ര പ്രതിരോധ വകുപ്പ്. ഡിജിഎന്‍സിസി ഡിജിറ്റല്‍ ഫോറം ഉദ്ഘാടനം ചെയ്ത് കേന്ദ്ര പ്രതിരോധ സെക്രട്ടറി ഡോ. അജയകുമാര്‍.
ഡിജിഎന്‍സിസി വെബ്സൈറ്റിലുള്ള ഡിജിറ്റല്‍ ഫോറം രാജ്യമെമ്പാടുമുള്ള എന്‍സിസി കേഡറ്റുകള്‍ക്ക്, എന്‍സിസിയുമായി ബന്ധപ്പെട്ട് അവരുടെ വിവിധ പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ വേദിയൊരുക്കുന്നു. അതിനേടൊപ്പം എന്‍സിസി കേഡറ്റുകള്‍ക്ക് പരിശീലനവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍, അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ പങ്കുവയ്ക്കുന്നതിന് ഡിജിറ്റല്‍ ഫോറം സഹായിക്കും.
ഇതിനു പുറമെ സാമൂഹ്യസേവനം, സമൂഹ വികസനം, കായിക സാഹസിക പ്രവര്‍ത്തനങ്ങള്‍, ദേശീയ സുരക്ഷാ, ദേശീയോദ്ഗ്രഥനം, രാഷ്ട്രനിര്‍മ്മാണം എന്നിവ സംബന്ധിച്ച അഭിപ്രായങ്ങള്‍ ഡിജിറ്റല്‍ ഫോറത്തില്‍ പങ്കുവെക്കാന്‍ കഴിയും.
‘എക്സര്‍സൈസ് യോഗ്ദാനില്’ കൊറോണാ മുന്നണിപ്പോരാളികളായി സേവനമനുഷ്ടിച്ച ഒരുലക്ഷത്തിലധികം എന്‍സിസി കേഡറ്റുകളുടെ സംഭാവനയെ ഡോ. അജയകുമാര്‍ ഉദ്ഘാടന ചടങ്ങില്‍ പ്രശംസിച്ചു. എന്‍സിസി ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ചോപ്ര, ഡിജിഎന്‍സിസി ആസ്ഥാനത്തെ മുതിര്‍ന്ന സിവില്‍, സേനാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: