കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗത്തിന്റെ തന്ത്രപരമായ വോട്ടുചെയ്യല്‍ നയം പാളി. വിവിധ സഭകളുടെ വിശ്വാസികള്‍ ഏതു പാര്‍ട്ടിക്കും മുന്നണിക്കുമൊപ്പമായിരുന്നുവെന്ന് ഒരു അതിരൂപതയ്ക്കും കൃത്യമായി പറയാനാവുന്നില്ല. മുമ്പ് സഭാനേതൃത്വം പറഞ്ഞാല്‍ അണുവിട തെറ്റാതെ അനുവര്‍ത്തിക്കുന്ന വിശ്വാസികള്‍ സ്വന്തം നിലപാടുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയതായാണ് വിലയിരുത്തല്‍.
. ഏതു മുന്നണിക്കൊപ്പം നില്‍ക്കണമെന്ന് സഭാ നേതൃത്വം പറയാഞ്ഞതുതന്നെയാണ് പ്രശ്നം. രണ്ടു മുന്നണികള്‍ മാത്രമായിരുന്ന കാലത്ത് അങ്ങനെയൊരു തന്ത്രം ഫലം കണ്ടേനെ. എന്നാല്‍, കൃത്യമായി പറയാത്തതിനാല്‍ വ്യക്തമായ നിലപാടുള്ളവര്‍ ബിജെപി മുന്നണിക്കും സ്ഥാനാര്‍ഥികള്‍ക്കും വോട്ടു ചെയ്തുവെന്നാണ്സഭയുടെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പക്ഷേ, സഭയ്ക്ക് ആ നേട്ടം അവകാശപ്പെടാനുമാവുന്നില്ല.
സഭാ വിശ്വാസികളില്‍ നല്ലൊരു പങ്ക് ഇടതു മുന്നണിക്ക് വോട്ടു ചെയ്തു. സഭയില്‍ ചുവപ്പുകയറിയത് അന്ധമായ ബിജെപി വിരോധം പ്രകടിപ്പിക്കുന്ന ചിലരുടെ രഹസ്യ ഓപ്പറേഷന് മൂലമാണ്. ഇക്കാര്യം തിരിച്ചറിഞ്ഞ സഭകളുടെ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന നേതൃത്വങ്ങള്‍ക്ക് അമര്‍ഷവും എതിര്‍പ്പുമുണ്ട്. അതിരൂപതകളും ഇടവകകളും കുടുംബയോഗങ്ങളും നടത്തുന്ന സാമൂഹ്യമാധ്യമ സംവിധാനങ്ങള്‍ നിയന്ത്രിക്കുന്നവര്‍ വഴിയാണ് ‘ഓപ്പറേഷന്’ നടന്നത്. ഇത് ഇടത് മുന്നണിയില്‍ ജോസ്.കെ. മാണിക്ക് ശക്തികൂട്ടിക്കാണിക്കാന് സ്വീകരിച്ച അടവുനയമാണെന്നാണ് അവരുടെ വ്യാഖ്യാനം.
എന്നാല്‍, സഭകള്‍, ബിഷപ് കൗണ്‍സില്‍, സിനഡ് തുടങ്ങി സകല വേദികളും ഉയര്‍ത്തിക്കൊണ്ടുവന്ന വലിയ പ്രശ്നങ്ങളില്‍ സഭയുടെ പ്രതിഷേധം പ്രകടിപ്പിക്കുന്നതില്‍ തെരഞ്ഞെടുപ്പ് നിലപാട് പരാജയപ്പെട്ടുവെന്നതാണ് വലിയ തോല്വിയുണ്ടാക്കിയിരിക്കുന്നത്.
ന്യൂനപക്ഷങ്ങളില്‍ ഭൂരിപക്ഷമായി മുസ്ലിം സമൂഹത്തെ പിണറായി സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്നായിരുന്നു കെസിബിസി-കാത്തലിക് ബിഷപ് കോണ്‍ഫ്രന്‍സ് എന്നിവയുടെ പരാതി. ലൗ ജിഹാദും വിഷയമായി പറഞ്ഞിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: