തൃശൂര്‍: ജില്ലയില്‍ കൃഷി നടക്കുന്നത് 173344 ഹെക്ടറിലെന്ന് കൃഷി വകുപ്പ് മാഹരിച്ച സ്ഥിതിവിവരക്കണക്ക്. ഇതില്‍ ഏറ്റവുമധികം തെങ്ങു തന്നെ – 81152 ഹെക്ടര്‍. നെല്‍ക്കൃഷി നടക്കുന്നത് 13586 ഹെക്ടറിലാണ്. കവുങ്ങ് 6108, വാഴ 6522, കുരുമുളക് 3212, ജാതി 5700, പച്ചക്കറി 4166, പയര്‍ വര്‍ഗങ്ങള്‍ 100, റബ്ബര്‍ 13500, കപ്പ 750, ഇഞ്ചി 150, മഞ്ഞള്‍ 80 ഹെക്ടറുകളിലും കൃഷി ചെയ്യുന്നു.
സുഭിക്ഷ കേരളം പദ്ധതി പ്രകാരം 599.51 ഹെക്ടറിലാണ് നെല്‍കൃഷി. 275 ഹെക്ടറിലാണ് പച്ചക്കറി കൃഷി. 133 ഹെക്ടറില്‍ പദ്ധതി പ്രകാരം നേന്ത്രവാഴ കൃഷിയുമുണ്ട്. കിഴങ്ങുവര്‍ഗ – പയര്‍ വര്‍ഗ കൃഷി, ചെറു ധാന്യങ്ങള്‍ എന്നിവ യഥാക്രമം 242, 75, 15 എന്നിങ്ങനെ ഹെക്ടറുകളിലായി വ്യാപിപ്പിച്ചിട്ടുണ്ട്. 1338 ഹെക്ടര്‍ തരിശുനിലത്തും ജനപങ്കാളിത്തത്തോടെ കൃഷി ആരംഭിച്ചു.
ജില്ലയില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മുഖേന 716 പേര്‍ക്ക് 302 ലക്ഷം രൂപയുടെ കാര്‍ഷിക വായ്പയും അനുവദിച്ചു. ജനകീയാസൂത്രണ പദ്ധതി പ്രകാരം ഗ്രാമ പഞ്ചായത്തുകളില്‍ 780 പദ്ധതികളില്‍ 4201 ലക്ഷം രൂപ, ബ്ലോക്ക് പഞ്ചായത്തില്‍ 77 പദ്ധതികളിലായി 1049 ലക്ഷം രൂപ, ജില്ലാ പഞ്ചായത്തില്‍ 7 പദ്ധതികളിലായി 373 ലക്ഷം രൂപ എന്നിങ്ങനെയും ചെലവഴിച്ചു. 56 പദ്ധതികള്‍ക്ക് നഗരസഭയില്‍ 463 ലക്ഷം രൂപയും 16 പദ്ധതികളില്‍ കോര്‍പറേഷനില്‍ 10199 ലക്ഷം രൂപയും ചെലവഴിച്ചു.
ജില്ലയുടെ സംസ്ഥാന പദ്ധതി വിഹിതമായ 5564 ലക്ഷം രൂപയില്‍ ഇതേ വരെ 3715 ലക്ഷം രൂപ കര്‍ഷകരുടെ അക്കൗണ്ടുകളിലെത്തിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി അനുവദിച്ച 280 ലക്ഷം രൂപയില്‍ 276 ലക്ഷം രൂപയും ഗുണഭോക്താതാക്കള്‍ക്ക് കൈമാറി. അതിരപ്പിള്ളി ട്രൈബല്‍വാലി പദ്ധതി പ്രകാരം ആദിവാസി മേഖലയില്‍ 10 കോടി രൂപയുടെ സമഗ്ര കാര്‍ഷിക വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 5 കര്‍ഷക ഉല്‍പ്പാദന കേന്ദ്രവും ആരംഭിക്കും. കോള്‍ നിലങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി 298 കോടി രൂപയുടെ പദ്ധതികളാണ് ജില്ലയിലെ കൃഷി വകുപ്പ് ആവിഷ്കരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: