മാഡ്രിഡ്: സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി മറ്റൊരു ലോക റെക്കോഡ് കൂടി സ്വന്തമാക്കി. ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി. ബാഴ്സലോണ താരമായ മെസി ലാലിഗയില്‍ വല്ലാഡോളിഡിനെതിരായ മത്സരത്തില്‍ സ്കോര്‍ ചെയ്തതോടെയാണ് റെക്കോഡ് സ്വന്തമായി. ബാഴ്സലോണയ്ക്കായി 749 മത്സരങ്ങളില്‍ മെസിയുടെ 644-ാം ഗോളാണിത്.
ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെയുടെ റെക്കോഡാണ് മായ്ക്കപ്പെട്ടത്. ബ്രസീല്‍ ക്ലബ്ബായ സാന്റോസിനായി 643 ഗോളുകള്‍ നേടിയാണ് പെലെ റെക്കോഡിട്ടത്. കഴിഞ്ഞയാഴ്ച മെസി ഈ റെക്കോഡിനൊപ്പം എത്തിയിരുന്നു.
മെസി പെലെയുടെ മറ്റൊരു റെക്കോഡിന് അടുത്തെത്തിനില്‍ക്കുകയാണ്. അര്‍ജന്റീനക്കായി ഏഴു ഗോളുകള്‍ കൂടി നേടിയാല്‍ പെലെയെ മറികടക്കാനാകും. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ ഒരു രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം പെലെയാണ്. ബ്രസീലിനായി 77 ഗോളുകള്‍ നേടിയാണ് പെലെ റെക്കോഡിട്ടത്. അര്‍ജന്റീനിയന്‍ താരമായ മെസി ഇതുവരെ അര്‍ജന്റീനയ്ക്കായി 71 ഗോളുകള്‍ നേടിയിട്ടുണ്ട്.
ഫുട്ബോള്‍ കളി തുടങ്ങിയപ്പോള്‍ ഒരു റെക്കോഡു പോലും തകര്‍ക്കാന്‍ കഴിയില്ലെന്നാണ് കരുതിയിരുന്നത്. പ്രത്യേകിച്ച് ഞാന്‍ ഇന്നലെ തകര്‍ത്ത, പെലെയുടെതടക്കമുള്ള റെക്കോഡുകള്‍. വര്‍ഷങ്ങളായി എന്നെ പ്രോത്സാഹിപ്പിക്കുന്ന സഹതാരങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്ക് സുഹൃത്തുകള്‍ക്കും നന്ദിയെന്ന് മെസി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
വല്ലാഡോളിഡിനെതിരെ അറുപത്തിയഞ്ചാം മിനിറ്റിലാണ് മെസി ഗോള്‍ നേടിയത്. മത്സരത്തില്‍ ബാഴ്സ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജയിച്ചു. ബ്രാത്ത്വെയ്റ്റ്, ലെങ്ഗ്ലെറ്റ് എന്നിവര്‍ ഓരോ ഗോള്‍ നേടി. ഈ വിജയത്തോടെ ബാഴ്സലോണ 14 മത്സരങ്ങളില്‍ ഇരുപത്തിനാലു പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: