കണ്ണൂര്‍: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കണ്ണൂര്‍ സര്‍വകലാശാല വിദൂരവിദ്യാഭ്യാസത്തില്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത ജയില്‍ അന്തേവാസികള്‍ക്കായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജയില്‍ സ്കൂളില്‍ പരീക്ഷാകേന്ദ്രം അനുവദിച്ചു. ഒന്നും രണ്ടും വര്‍ഷ ബിരുദ പരീക്ഷകളാണ് നിലവില്‍ നടന്നുവരുന്നത്. പരീക്ഷാ വിഭാഗത്തിലെ അസിസ്റ്റന്റ് രജിസ്ട്രാറെ അഡീഷണല്‍ ചീഫ് സുപ്രണ്ടായും വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ രണ്ട് അധ്യാപകരെ ഇന്‍വിജിലേറ്റര്‍മാരായും നിയമിച്ചുകൊണ്ടാണ് പരീക്ഷ നടത്തുന്നത്.
നിലവിലെ പകര്‍ച്ചവ്യാപന ഘട്ടത്തില്‍ അന്തേവാസികളെ പുറത്ത് കൊണ്ടുപോയി പരീക്ഷ നടത്തി ജയിലില്‍ തിരിച്ചെത്തിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ജയില്‍ സുപ്രണ്ട് കെ. ബാബുരാജ് പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന് സര്‍വകലാശാലയോട് ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞദിവസം ചേര്‍ന്ന എക്സാമിനേഷന് മോണിറ്ററിങ് കമ്മിറ്റി വിഷയം പരിഗണനയിലെടുക്കുകയും നടപടികള്‍ സ്വീകരിക്കാന്‍ പരീക്ഷാ ഭവനോട് ആവശ്യപ്പെടുകയും ചെയ്തതോടെ പരീക്ഷാ കണ്ട്രോളര് ഡോ. വിന്‍സന്റ് പി.ജെയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. പി..ടി. രവീന്ദ്രന് ജയിലില്‍ താത്കാലിക പരീക്ഷാ കേന്ദ്രം അനുവദിച്ചു കൊണ്ട് ഉത്തരവിറക്കി. അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ പരീക്ഷാ വിഭാഗം ജീവനക്കാര്‍ പരീക്ഷാ നടത്തിപ്പിന് വേണ്ട നടപടി ക്രമങ്ങള്‍ സജ്ജീകരിച്ച് പരീക്ഷകള്‍ തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: