കോഴിക്കോട്: സത്യപ്രതിജ്ഞയ്ക്കുശേഷം കോര്പ്പറേഷന് കൗണ്‍സിലര്‍മാരുടെ ആദ്യയോഗം കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്നു. കെട്ടിലും മട്ടിലും മാറ്റം വരുത്തിയ കൗണ്‍സില്‍ ഹാളില്‍ വാര്‍ഡ് അടിസ്ഥാനത്തിലാണ് കൗണ്‍സിലര്‍മാര്‍ക്ക് ഇരിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നത്.
പുതിയ കൗണ്‍സിലര്‍മാര്‍ക്കും വീണ്ടും തെരഞ്ഞെ ടുക്കപ്പെട്ടവര്ക്കും തങ്ങളുടെ ഇരിപ്പിടം തേടി അല്പം നടക്കേണ്ടി വന്നു. സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത മുതിര്‍ന്ന അംഗം എം.പി. ഹമീദിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കൗണ്‍സിലര്‍മാര്‍ സ്വയം പരിചയപ്പടുത്തി. മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് സെക്രട്ടറി ബിനു ഫ്രാന്‍സിസ് വായിച്ചു. മേയര്‍ തെരഞ്ഞെടുപ്പ് 28ന് രാവിലെ 11 മണിക്കും ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് രണ്ട് മണിക്കും നടക്കും.
തെരഞ്ഞെടുപ്പ് സംബന്ധിച്ച് അംഗങ്ങള്‍ക്ക് നിശ്ചിത മാതൃകയിലുള്ള നോട്ടീസ് നല്കി. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പിന്‍വശത്ത് അദ്ദേഹത്തിന്റെ പേരും ഒപ്പും രേഖപ്പെടുത്തണം. ഏതെങ്കിലും സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സ്ഥാനാര്‍ത്ഥി ഒരാള്‍ മാത്രമേയുള്ളൂവെങ്കില്‍ വോട്ടെടുപ്പ് നടത്താതെ തന്നെ ആ സ്ഥാനാര്‍ത്ഥി തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുമെന്നും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനമേറ്റ കൗണ്‍സിലര്‍മാര്‍ക്കുള്ള ആദ്യ ജോലി കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തന്നെ. ആര്‍ആര്‍ടികളുടെ ചെയര്‍മാര്‍ സ്ഥാനത്തുള്ള വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ഒരു മാസമായി ഇല്ലാതിരുന്നതിനാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിക്കപ്പെട്ട ആര്‍ആര്‍ടികളുടെ പ്രവര്‍ത്തനം മന്ദഗതി യിലായിരുന്നു. ആര്‍ആര്‍ടികളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു സെക്രട്ടറി കൗണ്‍സിലര്‍മാര്‍ക്ക് നല്കിയ നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: