കൊച്ചി: യുഡിഎഫ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഉടന്‍ രാജിവയ്‌ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി.എച്ച്. മുസ്തഫ. എ.കെ. ആന്റണിയെ സംസ്ഥാന നേതൃത്വത്തിലേക്കും മുല്ലപ്പള്ളി രാമചന്ദ്രനെയും രമേശ് ചെന്നിത്തലയെയും എഐസിസിയിലേക്കും മാറ്റിയാലെ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി രക്ഷപെടൂ.
രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവ് എന്ന നിലയില്‍ തികഞ്ഞ പരാജയമാണ്. സ്വന്തം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും സ്വാധീനമില്ലായിരുന്നുവെന്ന് പറയുന്ന കെപിസിസി പ്രസിഡന്റ് ഇനി ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. നാണമുണ്ടെങ്കില്‍ രാജിവയ്‌ക്കണം. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ മൂവര്‍സംഘം കോണ്‍ഗ്രസ് പാര്‍ട്ടിയെ പേരും നേതൃത്വവുമില്ലാത്ത അവസ്ഥയില്‍ എത്തിച്ചു
. ഇവരുടെ വാര്‍ഡിലും പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ജില്ലയിലും യുഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങി. ആട് പച്ചില കടിച്ച് നടക്കുന്നതുപോലെ നേതാക്കന്മാര്‍ ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനകളിറക്കി പത്രസമ്മേളനവും ചാനല്‍ അഭിമുഖങ്ങളുമായി നടക്കുകയാണ്. ജോസ് കെ. മാണി മുന്നണി വിട്ടുപോയത് നേതൃത്വത്തിന്റെ പിടിപ്പുകേടാണ്. പാര്‍ട്ടിയുമായി അടുപ്പമുണ്ടായിരുന്ന സമുദായ നേതാക്കളെ ഇടതുപക്ഷം വരുതിയിലാക്കുന്നത് തിരിച്ചറിയാന്‍ പോലും യുഡിഎഫ് നേതാക്കന്മാര്‍ക്ക് സാധിച്ചില്ലെന്നും മുസ്തഫ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: