ന്യൂദല്‍ഹി: നേതൃമാറ്റം ആവശ്യപ്പെട്ട് കത്തു നല്കിയ ശശി തരൂര്‍ അടക്കമുള്ള 23 വിമത നേതാക്കളുമായി അധ്യക്ഷ സോണിയ ചര്‍ച്ച നടത്തവേ കോണ്‍ഗ്രസിനെ ഞെട്ടിച്ച് വീണ്ടും രാജി. നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജോയിന്റ് സെക്രട്ടറി രുചി ഗുപ്തയാണ് രാജിവച്ചത്. സംഘടനാപരമായ മാറ്റങ്ങള്‍ വല്ലാതെ വൈകുകയാണ്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇതിന് ഉത്തരവാദി, അവര്‍ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. പ്രധാനപ്പെട്ട സംഘടനാ മാറ്റങ്ങള്‍ കാലങ്ങളായി മുടങ്ങിയിട്ട്. ദേശീയ സമതി രൂപീകരിക്കാന്‍ ഒരു വര്‍ഷവും മൂന്നു മാസവുമെടുത്തു. സംസ്ഥാന അധ്യക്ഷന്മാരുടെ നിയമനവും മാസങ്ങളായി തീരുമാനമാകാതെ കിടക്കുകയാണ്. ഈ കാലതാമസം പാര്‍ട്ടിയെ തകര്‍ക്കുകയാണ്. ഇന്നത്തെ സാഹചര്യത്തില്‍ എല്ലായ്പ്പോഴും പാര്‍ട്ടി അധ്യക്ഷയെ സമീപിക്കുക എളുപ്പമല്ല, രാജിക്കത്തില്‍ അവര്‍ കുറച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: