അഞ്ചല്‍: സഹ്യപര്‍വ്വതത്തിന്റെ കവാടമായ കിഴക്കന്‍ മലയടിവാരങ്ങളില്‍ താമരപ്പാടങ്ങള്‍ പൂത്തു. കാനനവാസന്റെ തിരുമുറ്റങ്ങളിലും ആചാര സംരക്ഷകര്‍ക്ക് വിജയം. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ഇതാദ്യമായി ഭൂരിപക്ഷം പഞ്ചായത്തുകളിലും ബിജെപി നേതൃത്വത്തില്‍ അട്ടിമറി വിജയങ്ങള്‍ നേടി. കഴിഞ്ഞതവണയിലധികമായി ഇരട്ടിയലധികം സീറ്റുകള്‍ വിജയിച്ചാണ് ബിജെപിയുടെ പടയോട്ടം.
ആര്യങ്കാവ് പഞ്ചായത്തില്‍ സാഷാല്‍ അയ്യപ്പന്റെ മണ്ണില്‍ യുവമോര്‍ച്ച പഞ്ചായത്ത് സമിതി പ്രസിഡന്റ് വിഷ്ണു. വി.എസ്, കഴുതുരുട്ടി വാര്‍ഡില്‍ ബിജെപി സംസ്ഥാന സമിതി അംഗം മാമ്പഴത്തറ സലീമും വിജയിച്ചു. ആര്യങ്കാവ് പഞ്ചായത്തില്‍ നാല് വാര്‍ഡുകളില്‍ രണ്ട് വീതം വോട്ടുകള്‍ക്കാണ് ബിജെപി പരാജയപ്പെട്ടത്.
കുളത്തൂപ്പുഴ ശാസ്താക്ഷേത്രം നിലനില്‍ക്കുന്ന വാര്‍ഡിലും ബിജെപി വിജയിച്ചു. ക്ഷേത്ര ഉപദേശക സമിതി മുന്‍ ഭാരവാഹി കൂടിയായ പി. ജയകൃഷ്ണന് ഉജ്ജ്വല വിജയം നേടി. ഏരൂര്‍ ഗ്രാമപഞ്ചായത്തില്‍ ആദ്യമായി താമര വിരിഞ്ഞു. മന്ത്രി കെ.രാജുവിന്റെ വാര്‍ഡായ നെട്ടയം ഉള്‍പ്പെടെ മൂന്ന് വാര്‍ഡുകളില്‍ ബിജെപി വിജയിച്ചു. ഠൗണ്‍ വാര്‍ഡില്‍ പി.എസ്. സുമന്, നെട്ടയത്ത് അഖില്‍, അയിലറ വാര്‍ഡില്‍ വിഷ്ണു എന്നിവരാണ് വിജയിച്ചത്.
അഞ്ചല്‍ പഞ്ചായത്തില്‍ വടമണ്‍ വാര്‍ഡില്‍ ദീപ്തി.എന്‍, കുരുവിക്കോണം വാര്‍ഡില്‍ ആനന്ദി, അഗസ്ത്യക്കോട് ശ്രീജ, തഴമേല്‍ വാര്‍ഡില്‍ ബിനു, പനയഞ്ചേരി വാര്‍ഡില്‍ ഉമാദേവി എന്നിങ്ങനെ അഞ്ച് സീറ്റുകള്‍ വിജയിച്ച് പ്രതിപക്ഷമായി. ഇടമുളയ്ക്കല്‍ പഞ്ചായത്തില്‍ നടുക്കുന്നുംപുറം വാര്‍ഡില്‍ തങ്കമണി വീണ്ടും വിജയിക്കുകയും ചെയ്തു.
അലയമണ്‍ വാര്‍ഡില്‍ നാലാമതും ബിജെപി നിലനിര്‍ത്തി. മുന്‍ അംഗം രാജു നാനൂറിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ചു. ഇട്ടിവയില്‍ നാല് അംഗങ്ങളും ബിജെപിയുടെ വിജയിച്ചിട്ടുണ്ട്. ബ്ളോക്ക് ജില്ലാ ഡിവിഷനില്‍ പലയിടത്തും രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിട്ടുണ്ട്. പരാജയപ്പെട്ട സീറ്റുകളില്‍ പലയിടത്തും രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: