തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം മേയര്‍ ആക്കാനായി പരിഗണിച്ചിരുന്ന സ്ഥാനാര്‍ത്ഥികളെ ഗ്രൂപ്പ് പോരിന്റെ പേരില്‍ സിപിഎം നേതാക്കള്‍ തന്നെ തോല്‍പ്പിച്ചു. നെടുങ്കാട് വാര്‍ഡില്‍ നിന്നും മത്സരിച്ച സിപിഎം സ്ഥാനാര്‍ത്ഥി പുഷ്പലതയെ ആയിരുന്നു മേയര്‍ സ്ഥാനാര്‍ത്ഥിയായി ആദ്യം പരിഗണിച്ചിരുന്നത്. സിപിഎമ്മിന്റെ കുത്തക സീറ്റായിരുന്ന നെടുങ്കാട് വാര്‍ഡില്‍ ബിജെപി ഇത്തവണ അട്ടിമറി വിജയം നേടുകയായിരുന്നു.
കഴിഞ്ഞ തവണ കരമന വാര്‍ഡില്‍ അട്ടിമറി വിജയം നേടിയ കരമന അജിത്താണ് നെടുങ്കാടില്‍ ഇത്തവണ പുഷ്പലതയെ വീഴ്ത്തിയത്. സിപിഎം ജില്ലാ നേതാവ് ആനാവൂര്‍ നാഗപ്പനാണ് പുഷ്പലതയെ പരാജയപ്പെടുത്താന്‍ ചരടു വലിച്ചതെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ തന്നെ ആരോപിക്കുന്നത്.
കുന്നുകുഴി വാര്‍ഡില്‍ നിന്നും മത്സരിച്ച ഒലീനയായിരുന്നു എല്‍ഡിഎഫിന്റെ മറ്റൊരു മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്നത്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഇവിടത്തെ ജനപ്രതിനിധി ഐ.പി. ബിനു തന്നെ ഒലീനയെ തോല്‍പ്പിച്ചെന്നാണ് സിപിഎം ജില്ലാ നേതാക്കള്‍ പറയുന്നത്. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരായിരുന്നു ഇതിന് കാരണം. സിപിഎമ്മിന്റെ മറ്റൊരു മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു ശാസ്തമംഗലത്തെ സ്ഥാനാര്‍ത്ഥി ബിന്ദു ശ്രീകുമാര്‍. അവിടെ സിപിഎം ദയനീയമായി പരാജയപ്പെട്ടു. മൂന്നാം സ്ഥാനത്താണ് ഇവിടെ സിപിഎം ബിജെപിയുടെ മധുസൂധനന് നായര്‍ ഇവിടെ അട്ടിമറി വിജയം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: