ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭയില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. ഏഴ് വാര്‍ഡുകള്‍ വിജയിച്ച ബിജെപി നഗരസഭയില്‍ ശക്തമായ പ്രതിപക്ഷമാകും. കഴിഞ്ഞ തവണ നാല് സീറ്റുകള്‍ ഉണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ ഏഴ് സീറ്റുകള്‍ നേടാനായി. വാര്‍ഡ് അഞ്ചില്‍ ജീവന്‍ലാല്‍, വാര്‍ഡ് 28 ല്‍ ഷീല, വാര്‍ഡ് 30 ല്‍ സന്തോഷ്, വാര്‍ഡ് 11 ല്‍ സൂജി, വാര്‍ഡ് 4 ല്‍ ശാന്താകുമാരി, വാര്‍ഡ് 2ല്‍ സംഗീതാ റാണി, വാര്‍ഡ് 3 ല്‍ ദീപാ രാജേഷ് എന്നിവരാണ് വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: