ജിദ്ദ: ചെങ്കടലില്‍ വച്ച് സിംഗപ്പൂര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലിനുനേരെ അജ്ഞാതരുടെ ആക്രമണം. കപ്പലില്‍ തീപടര്‍ന്നെങ്കിലും വലിയ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. സിംഗപ്പൂരിലെ ഹഫ്നിയ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബിഡബ്ല്യു റഹിന് എന്ന എണ്ണ ടാങ്കറിനാണ് സൗദിയിലെ ജിദ്ദ തീരത്തുവച്ച് അജ്ഞാതരുടെ ആക്രമണം നേരിടേണ്ടിവന്നത്. കപ്പലിനകത്ത് സ്ഫോടനവും തീപിടിത്തവും ഉണ്ടായി. കപ്പലിന് പുറത്തുനിന്നുള്ള ആരുടേയോ ആക്രമണമാണ് തീപിടിത്തതിന് കാരണമെന്നാണ് ജിദ്ദ പോര്‍ട്ട് അധികൃതരുടെ വിലയിരുത്തല്‍. ഡിസംബര്‍ 14ന് പ്രാദേശിക സമയം രാത്രി 12.40നാണ് സ്ഫോടനം. തീ ആളിപ്പടര്‍ന്നെങ്കിലും കപ്പലിലെ ജീവനക്കാരടെ സമയോചിതമായ ഇടപെടല്‍ നാശനഷ്ടം കുറച്ചു.
ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് കമ്പനി അധികൃതര്‍ തങ്ങളുടെ വെബ്സൈറ്റിലൂടെ അറിയിച്ചു. കപ്പലിന്റെ ചില ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ടാങ്കറില്‍ ഉണ്ടായിരുന്ന ഇന്ധനം കുറച്ചു നഷ്ടപ്പെട്ടിട്ടുണ്ടാകാമെങ്കിലും അളവില്‍ കാര്യമായ കുറവില്ലെന്ന് കമ്പനി വ്യക്തമാക്കി. 60,000-80,000 ടണ്‍ ശേഷിയുള്ള എണ്ണക്കപ്പലിലാണ് തീ പിടിച്ചത്. 60,000 ടണ്‍ ദ്രവീകരിച്ച ഗ്യാസാണ് സ്ഫോടനം നടക്കുമ്പോള്‍ ഉണ്ടായിരുന്നത്. ആകെ ശേഷിയുടെ 84 ശതമാനം നിറഞ്ഞിരുന്നു.
അതേസമയം, ജിദ്ദയില്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന് യമനിലെ ഹൂദി വിമതര്‍ അവകാശപ്പെടുന്നുണ്ട്. ഇതോടെ പടിഞ്ഞാറന്‍ ഏഷ്യയില്‍ സംഘര്‍ഷാന്തരീക്ഷം ഉടലെടുത്തിട്ടുണ്ട്. അമേരിക്കയ്ക്ക് എതിരായ ഇറാന്റെ നടപടികളാണ് പടിഞ്ഞാറന്‍ ഏഷ്യ ആശങ്കയോടെ ഉറ്റുനോക്കുന്നത്. അമേരിക്കയുടെ സഖ്യരാജ്യമായ സൗദിക്കെതിരെ സംഘര്‍ഷത്തിലാണ് യമനിലെ ഹുദി വിമതര്‍. ഇവരെ ഇറാന് പിന്തുണയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: