ഓരോ പ്രമുഖ രാഷ്ട്രീയ നേതാവിനും അനവധി തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടിവരും; ഒരു പാര്‍ട്ടിക്ക് അനവധി സുപ്രധാന നിലപാടുകള്‍ എടുക്കേണ്ടതായും വരും. ഭരണത്തിന് നേതൃത്വം നല്കുന്ന ഒരു നേതാവാണ് എങ്കിലും അവസ്ഥ സമാനമാണ്. ഇവിടെയൊക്കെ ഒരു നേതാവ് അല്ലെങ്കില്‍ ഭരണാധികാരി ശ്രദ്ധിക്കേണ്ടതും ചിന്തിക്കേണ്ടതും അപ്പോഴപ്പോഴത്തെ കാര്യം മാത്രമല്ല; എല്ലാത്തിലുമുപരിയായി രാജ്യതാല്പര്യം ഉയര്‍ന്നു നില്ക്കും. ഒരു നേതാവ്, ഒരു പാര്‍ട്ടി അല്ലെങ്കില്‍ ഭരണാധികാരി വിലയിരുത്തപ്പെടുക ഇത്തരമൊരു വേളയിലാണ്. ഇവിടെയാണ് ‘ഇന്ത്യയെ ഇസ്ലാമികവല്‍ക്കരിക്കണം; അതിനായി എന്താണോ വേണ്ടത്, അതൊക്കെ ചെയ്യണം. ഇസ്ലാമിലൂടെയേ മനുഷ്യന് നിലനില്‍പ്പുള്ളൂ; ജമ്മു കശ്മീര്‍ പാക്കിസ്ഥാന് അവകാശപ്പെട്ടതാണ്…….. ‘എന്നൊക്കെ ഉറക്കെ വിളിച്ചു പറയുന്നവരുമായി എങ്ങിനെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സഹകരിക്കാനാവുക എന്ന ചോദ്യമുയരുന്നത്. ഇവിടെയാണ് കോണ്‍ഗ്രസിന്റെ ദേശവിരുദ്ധത മറനീക്കി പുറത്തേക്ക് ഒഴുകിയെത്തുന്നത്.
ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഏറെ ഗൗരവത്തിലെടുക്കേണ്ടുന്ന പ്രശ്നം, അല്ലെങ്കില്‍ വിഷയം കോണ്‍ഗ്രസ്-ജിഹാദി-ജമാ അത്ത് ഇസ്ലാമി കൂട്ടുക്കെട്ടാണ് എന്ന് വിചാരിക്കുന്ന ഒരാളാണ് ഞാന്‍. അനവധി വിഷയങ്ങള്‍ ഈ തിരഞ്ഞെടുപ്പ് കാലത്ത് കേരളം ചര്‍ച്ച ചെയ്തിരുന്നു. സ്വര്‍ണ്ണക്കടത്ത്, പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതില്‍ ഉണ്ടായ അഴിമതി, വിദേശ സഹായം വഴിവിട്ട് ചെലവിട്ടത്, ഇടത് മുന്നണി സര്‍ക്കാരിന്റെ മറ്റനവധി തട്ടിപ്പുകള്‍, ഭരണ വൈകല്യങ്ങള്‍……. അങ്ങിനെ പലതും. അതൊക്കെ പ്രധാനമാണ്, വിലയിരുത്തലിന് വിധേയമാക്കപ്പെടേണ്ടതുമാണ്. അതിനിടയില്‍ ജിഹാദി- കോണ്‍ഗ്രസ് കൂട്ടുകെട്ട് ചര്‍ച്ചചെയ്തിട്ടുമുണ്ട്. എന്നാല്‍ അപ്പോഴും ഇത്തരമൊരു സഖ്യത്തിന് മുന്‍കയ്യെടുത്തവര്‍ വേണ്ടത്രയോളം തുറന്നുകാട്ടപ്പെട്ടോ എന്ന ചോദ്യം അവശേഷിക്കുന്നു.
മാണി കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തേക്ക് ചേക്കേറിയ പശ്ചാത്തലത്തിലാണ് ജമാ അത്ത് ഇസ്ലാമിയുമായി ചങ്ങാത്തമുണ്ടാക്കാന്‍ യുഡിഎഫ് ആലോചിച്ചത് എന്നത് വ്യക്തമാണ്. മധ്യ തിരുവിതാംകൂറില്‍ നഷ്ടപ്പെടുന്ന ബഹുജന വോട്ടുകള്‍, സീറ്റുകള്‍, ഇസ്ലാമിക -ജിഹാദി ശക്തികളുടെ സഹായത്തോടെയാണെങ്കിലും മറ്റെവിടെയെങ്കിലും തിരികെ പിടിക്കണം എന്നതാണ് കോണ്‍ഗ്രസ് ചിന്തിച്ചത്. അക്കാര്യം യുഡിഎഫില്‍ ചര്‍ച്ചചെയ്തിരുന്നു എന്ന് മുന്നണി കണ്‍വീനര്‍ പറഞ്ഞല്ലോ; ജമാ അത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ നേതാക്കള്‍ ഇക്കാര്യം പരസ്യമായി ചാനലുകളില്‍ വന്നിരുന്നു പറഞ്ഞതുമാണ്. എംഎം ഹസ്സന് യുഡിഎഫ് കണ്‍വീനറായി ചുമതലയേറ്റ ശേഷം ആദ്യം പോയി കണ്ടവരില്‍ ജമാ അത്ത് ഇസ്ലാമിക്കാരുമുണ്ടായിരുന്നല്ലോ. എന്‍എസ്എസ് അസ്ഥാനത്തും, ബിഷപ്പുമാരുടെ അരമനകളിലും മറ്റും കോണ്‍ഗ്രസുകാര്‍ പോകുന്നത് കണ്ടിട്ടുണ്ടല്ലോ; അതിനേക്കാള്‍ ഭക്ത്യാദരവോടെയായിരുന്നു ഹസ്സന്റെ ഈ സന്ദര്‍ശനം എന്നത് അത് കണ്ടപ്പോഴേ പലര്‍ക്കും തോന്നിയിരുന്നു. ലാഘവത്തോടെയാണ് ഇവിടെ കോണ്‍ഗ്രസുകാര്‍ അതിനെ കണ്ടത്; എന്നാല്‍ അത് വലിയ പ്രതിസന്ധിയിലേക്കാണ് കോണ്‍ഗ്രസിനെ ദേശീയ തലത്തിലെത്തിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കാശ്മീരില്‍ പോലും അത് ചര്‍ച്ചാ വിഷയമായി.
വയനാട് മണ്ഡലത്തില്‍ വ്യാപകമായി ഈ ജിഹാദി സഖ്യം നിലവില്‍വന്നു എന്നത് സംബന്ധിച്ച് ദേശീയതലത്തില്‍ വന്ന വാര്‍ത്തകളും കോണ്‍ഗ്രസിനെ ഇരുത്തി ചിന്തിപ്പിച്ചു. മുന്‍പ് വയനാട്ടില്‍ മുസ്ലിം ലീഗിന്റെ കൊടിക്കീഴില്‍ രാഹുല്‍ ഗാന്ധി വോട്ട് തേടിയത് ഉത്തരേന്ത്യയില്‍ അവര്‍ക്ക് പ്രശ്നമായതോര്ക്കുക. അത് ഭയന്നാവണം, ജമാ അത്തെ ഇസ്ലാമി ബന്ധം കോണ്‍ഗ്രസ് നേതാക്കള്‍ നിഷേധിക്കാന്‍ തുടങ്ങി. കെസി വേണുഗോപാല്‍, കേരളത്തിന്റെ ചാര്‍ജുള്ള എഐസിസി ഭാരവാഹി, പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രന് , രമേശ് ചെന്നിത്തല എന്നിവരൊക്കെ നിഷേധ പ്രസ്താവനകളിറക്കി. ഒരര്‍ഥത്തില്‍ അത് ബിജെപിയുടെ വിജയമാണ്. ഈ ജിഹാദി കൂട്ടുകെട്ട് തുറന്നുകാണിക്കാന്‍ അവര്‍ക്കായി എന്നതുതന്നെ കാരണം. നമ്മുടെ ദേശീയ ചാനലുകള്‍ അത് വിശകലനം ചെയ്തതും കണ്ടുവല്ലോ. എന്നാല്‍ നിഷേധിക്കാന്‍ കഴിയാത്ത വിധത്തില്‍ കാര്യങ്ങള്‍ അതിനകം എത്തിയിരുന്നു . മലബാര്‍ മേഖലയിലെ മുസ്ലിം ശക്തി കേന്ദ്രങ്ങളില്‍ മാത്രമല്ല കൊച്ചി നഗരസഭയില്‍ പോലും ജമാ അത്ത് ഇസ്ലാമിക്ക് യുഡിഎഫ് സീറ്റ് നല്‍കിയിരുന്നു. അതുപോലെ അനവധി പഞ്ചായത്തുകളില്‍, നഗരസഭകളില്‍. ഒരു പക്ഷെ അത് പരസ്യമായി കാണാതിരുന്നത് തിരുവനന്തപുരം നഗരസഭയിലാവണം. വടക്കന്‍ കേരളത്തില്‍ അവര്‍ അച്ചടിച്ച പോസ്റ്ററുകളില്‍ പലയിടത്തും യുഡിഎഫ് പിന്തുണയുള്ള സ്ഥാനാര്‍ഥി എന്ന് വ്യക്തമാക്കിയതും നാമൊക്കെ കണ്ടതും കേട്ടതുമാണ്. കൊട്ടിക്കലാശ ദിവസം മലബാറില്‍ പലയിടത്തും രണ്ടുകൂട്ടരും ഒന്നിച്ചാണ് പരസ്യ പ്രകടനങ്ങള്‍ നടത്തിയത്.
സോണിയ മുതല്‍ ചെന്നിത്തല വരെ
സോണിയ കോണ്‍ഗ്രസ് അധ്യക്ഷ, അല്ലെങ്കില്‍ അധികാര കേന്ദ്രം, ആയതുമുതല്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമുണ്ട്. ആര്‍ക്ക് എന്തൊക്കെ സംഭവിച്ചാലും ‘തനിക്കും കിട്ടണം പണം, അധികാരം’ എന്ന ചിന്ത. എല്ലാത്തിലും പണമാണ് പ്രധാനം എന്നവര്‍ കരുതി. ബൊഫോഴ്സ് മുതല്‍ തുടങ്ങിയ അഴിമതി കഥകള്‍ അതിന്റെ ദൃഷ്ടാന്തമാണല്ലോ. പിന്നെ ആരുമായും കൂട്ടുകൂടാം എന്ന സിദ്ധാന്തം. അധികാരത്തിനായി എന്തും ചെയ്യാമെന്ന ചിന്തയും അതിന്റെ ഭാഗമായിരുന്നു. യുപിഎ കാലഘട്ടത്തില്‍ നടന്ന കോടാനുകോടികളുടെ തട്ടിപ്പുകള്‍ മറ്റെന്താണ് ഓര്‍മ്മിപ്പിക്കുന്നത്. അതിനൊക്കെ സാക്ഷിയായി നിന്നത് സോണിയയും കുടുംബവും പിന്നെ മന്മോഹന് സിങ് എന്ന അന്നത്തെ പ്രധാനമന്ത്രിയുമല്ലേ. ബിജെപിയും നരേന്ദ്ര മോദിയും അമിത് ഷാ- യുമൊക്കെ തിരഞ്ഞെടുപ്പ് വിജയിക്കാന്‍ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യാറുണ്ട്. അത് രാഷ്ട്രീയമാണ്. കോണ്‍ഗ്രസില്‍ അതല്ല കാണാറുള്ളത്.
ദേശവിരുദ്ധ ശക്തികള്‍ എന്ന് വ്യക്തമാക്കപ്പെട്ടിട്ടുള്ളവരുമായി കോണ്‍ഗ്രസ് പല തട്ടിലും പലയിടത്തുമുണ്ടാക്കിയ സഖ്യങ്ങള്‍, ഒത്തുതീര്‍പ്പുകള്‍ നാം കണ്ടിട്ടുണ്ടല്ലോ. ഭീമ കോരേഗാവ് സംഭവുമായി ബന്ധപ്പെട്ട് നക്സലുകള്‍ കോണ്‍ഗ്രസിന്റെ കൂടെയായിരുന്നു. അവരില്‍ എല്ലാ തരക്കാരുമുണ്ടായിരുന്നല്ലോ. ഗുജറാത്ത്, കര്‍ണ്ണാടക തിരഞ്ഞെടുപ്പുകളില്‍ ജിഹാദി പ്രസ്ഥാനമെന്ന കാര്യത്തില്‍ സംശയമില്ലാത്ത പോപ്പുലര്‍ ഫ്രണ്ടുമായി കൂട്ടുകെട്ടുണ്ടാക്കി. യുപിയില്‍ പോലും ദേശവിരുദ്ധ സംഘടനകള്‍ക്കൊപ്പം അവരെ കാണുകയുണ്ടായി. അയോദ്ധ്യ വിവാദത്തില്‍ ഇക്കൂട്ടര്‍ എടുത്തത് എന്ത് നിലപാടാണ് എന്നത് സുപ്രീം കോടതിയില്‍ പോലും കണ്ടതല്ലേ. പൗരത്വ പ്രശ്നത്തില്‍ നടന്ന കലാപങ്ങള്‍ക്ക് പിന്നിലും അണിയറയിലുമൊക്കെ കോണ്‍ഗ്രസായിരുന്നല്ലോ. ഏറ്റവുമൊടുവില്‍ വിവാദമാക്കപ്പെട്ട ഹത്രാസ് സംഭവത്തിന് പിന്നണിയില്‍ പ്രവര്‍ത്തിച്ചതും കോണ്‍ഗ്രസും മാവോയിസ്റ്റുകളും. മറ്റൊന്നാണ് ചൈനീസ് ബാന്ധവം. അതൊക്കെ പലവട്ടം ചര്‍ച്ച ചെയ്തതാണ്. ചൈനയുമായി എംഒയു ഒപ്പിടാന്‍ കോണ്‍ഗ്രസ് തയ്യാറായത്, അതിന് പിന്നാലെ ചൈനക്കായി ഇന്ത്യന്‍ വിപണി തുറന്നുകൊടുത്തത്……… എന്തൊക്കെ. ഇതൊക്കെ വെറുതെയാണ് എന്ന് ആര്‍ക്കാണ് കരുതാനാവുക? ഡോക് ലാമില്‍ ചൈനീസ് പട്ടാളം ഇന്ത്യക്കെതിരെ തോക്കേന്തി നിന്നപ്പോള്‍ രാഹുല്‍ ഗാന്ധിയെ കണ്ടത് ചൈനീസ് എംബസിയിലാണ്, അതും രാത്രിയുടെ മറവില്‍. ഇപ്പോള്‍, ചൈന അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കുമ്പോള്‍ രാഹുല്‍ എടുക്കുന്നത് ഇന്ത്യക്കനുകൂലമായ നിലപാടാണോ? ഏറ്റവുമൊടുവില്‍, കര്‍ഷക സമരത്തിന്റെ പേരിലുയരുന്ന വാദഗതികള്‍ നോക്കൂ………… . ജയിലിലുള്ള ഭീകരര്‍, വിഘടനവാദികള്‍, ഇസ്ലാമിക ജിഹാദി കലാപകാരികള്‍ എന്നിവരെയൊക്കെ തുറന്നുവിടണമെന്ന്. അതിനൊപ്പം ചൈനീസ് താല്പര്യവും. 5ജി രംഗത്ത് റിലയന്‍സ് ജിയോ തയ്യാറെടുക്കുന്നത് കണ്ടിട്ട് ചൈനീസ് കമ്പനിയായ ഹുവേയ് -ക്കി വേണ്ടി ഒരു സഹായം………. ജിയോ സിമ്മുകള്‍ ഉപേക്ഷിക്കാന്‍. ചൈനയെ ഇവിടെ പ്രതിഷ്ഠിക്കാന്‍ പോലും കര്‍ഷകസമരമെന്ന പേരില്‍ നടക്കുന്നതിനെ ഇക്കൂട്ടര്‍ ഉപയോഗിക്കുന്നു.
സോണിയ- രാഹുല്‍മാരുടെ അതേ ദേശവിരുദ്ധ പാതയിലാണ് നമ്മുടെ രമേശ് ചെന്നിത്തല നീങ്ങുന്നത് എന്നതാണ് ആശങ്ക ഉണ്ടാക്കുന്നത്. ഇപ്പോള്‍ മുഖ്യമന്ത്രിയാവാന്‍ കുപ്പായമിട്ടിരിക്കുന്നു അദ്ദേഹം. അതൊക്കെ നടക്കുമോ എന്നത് വേറെ കാര്യം. എത്രയോ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ കേരളത്തിനുണ്ടായിട്ടുണ്ട്. അതില്‍ അഴിമതി നടത്തിയവര്‍, ന്യൂനപക്ഷ പ്രീണനം നടത്തിയവര്‍ ഒക്കെ ഉണ്ടായിട്ടുണ്ട്. നാണം കേട്ട് ഇറങ്ങിപ്പോകേണ്ടിവന്നവരുമുണ്ട്. മുസ്ലിം ലീഗിന് മുന്നില്‍ മുട്ടുകുത്തിയ പലരുമുണ്ടല്ലോ; മുക്രി പെന്ഷന്, മദ്രസ വിവാദങ്ങള്‍ ഒക്കെയും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ കാലത്താണ്. ഇഎംഎസ് നമ്പൂതിരി പ്പാടിനേയും കേരളം കണ്ടിട്ടുണ്ട്. മലപ്പുറം ജില്ലാ രൂപീകരണം ഓര്‍ക്കുക. തളി ക്ഷേത്ര പ്രശ്നത്തില്‍ അദ്ദേഹമെടുത്ത നിലപാടും മറക്കാവുന്നതല്ല. എന്നാല്‍ അപ്പോഴൊക്കെയും ഒരു പരിധിവിട്ട് അവരാരും പോയിരുന്നില്ല; അഞ്ചാം മന്ത്രി വിവാദകാലത്ത് പോലും. കര്‍ണാടകത്തില്‍ പോപ്പുലര്‍ ഫ്രണ്ടുമായി കൈകോര്‍ത്തപ്പോഴും കേരളത്തില്‍ അതിന് മുതിര്‍ന്നില്ല. ന്യൂനപക്ഷ പ്രീണനം അപകടകരമാണ് എന്ന് പ്രസ് അക്കാദമിയുടെ മത്തായി മാഞ്ഞൂരാന് അനുസ്മരണ പ്രസംഗത്തില്‍ തുറന്നടിച്ച എകെ ആന്റണിയും ഇവിടെ മുഖ്യമന്ത്രിയായിരുന്നല്ലോ. അവിടെയാണ് ചെന്നിത്തല എന്തിനും ഏതിനും തയ്യാറാവുന്നത്.
മുഖ്യമന്ത്രിയാവാന്‍ എന്തും ചെയ്യാമെന്ന് കരുതുന്ന ഒരു രാഷ്ട്രീയ നേതാവ് അത് നിലനിര്‍ത്താന്‍ ഏതറ്റം വരെ പോകുമെന്നത് ഒരാള്‍ ചിന്തിച്ചാല്‍ കുറ്റപ്പെടുത്താനാവുമോ? മുസ്ലിം ലീഗ് ആഗ്രഹിക്കുന്നതും ഇത്തരമൊരു അധികാരഭ്രമമുള്ള ദുര്‍ബ്ബലനായ നേതാവിനെയാവണം. തങ്ങള്‍ക്ക് മുഖ്യമന്ത്രി പദം വേണം എന്നതാണ് ചിന്തയെങ്കിലും തല്ക്കാലം ഒരു കോണ്‍ഗ്രസുകാരനെ ആ കസേരയിലിരുത്തി കാര്യങ്ങള്‍ കൈകാര്യം ചെയ്യണം എന്നതാണ് താല്‍ക്കാലത്തെ മുസ്ലിം ലീഗ് പദ്ധതി. അതിനാണ് ഇപ്പോള്‍ മുസ്ലിം കൂട്ടായ്മക്ക് അവര്‍ ജമാ അത്ത് ഇസ്ലാമി അടക്കമുള്ളവരെ കൂടെ കൂട്ടുന്നത്. യുഡിഎഫിനുള്ളില്‍ ഒരു ഇസ്ലാമിക ഗ്രുപ്പ്. മുന്‍പ് ഇക്കൂട്ടരുമായി ഇടതുമുന്നണിയും മറ്റും ചില ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അത് സംസ്ഥാന വ്യാപകമായിട്ടായിരുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിപ്പോള്‍ കേരളമൊട്ടുക്കും ഇത്തരമൊരു ശക്തിക്ക് രാഷ്ട്രീയ മേല്‍വിലാസമുണ്ടാക്കാന്‍ വഴിവിട്ട് കോണ്‍ഗ്രസ് സഹായം ചെയ്തിരിക്കുന്നു. സൂചിപ്പിച്ചത് ഈ തദ്ദേശ തിരഞ്ഞെടുപ്പ് ചരിത്രമാവുന്നത് കോണ്‍ഗ്രസിന്റെ ഈ ദുഷ്ടലാക്ക് കൊണ്ടാണ്. ഹിന്ദുക്കളെ ഇല്ലായ്മ ചെയ്യാന്‍, ഇസ്ലാമിക രാജ്യമുണ്ടാക്കാന്‍ പ്രതിജ്ഞയെടുത്ത പ്രസ്ഥാനത്തെ താലോലിക്കുന്ന കോണ്‍ഗ്രസിനെ വിജയിപ്പിക്കണോ എന്നതാണ് കേരളം ചിന്തിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: