രാമനാട്ടുകര: നാടിന്റെ വികസനം ആഗ്രഹി ക്കുന്നവര് എന്‍ഡിഎയ്ക്ക് വോട്ട് ചെയ്യുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയ്ക്കേ കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാമനാട്ടു കര നഗരസഭ എന്‍ഡിഎ തെരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ നരേന്ദ്രമോദിയുടെ ഭരണത്തില്‍ പൂര്‍ണ്ണ തൃപ്തരാണ്. കേന്ദ്രഭരണത്തിന്റെ ചുവടുപിടിച്ച് ഒരു സമഗ്രമായ ഭരണപരിഷ്കാഭരം കേരളത്തിലും അനിവാര്യമാണെന്നും അതിനുള്ള ആദ്യത്തെ തെരഞ്ഞെടുപ്പാണ് ഈ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി രാമനാട്ടുകര മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് പി.കെ. അരവിന്ദാക്ഷന് അദ്ധ്യക്ഷനായി. ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, ഉത്തരമേഖല പ്രസിഡന്റ് ടി.പി. ജയചന്ദ്രന്, ഒബിസി ജില്ലാ പ്രസിഡന്റ് നാരങ്ങയില്‍ ശശിധരന്, എസ്.എം. വിജയകേശവന്‍, പി.കെ. പരമേശ്വരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: