കൊച്ചി: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ സ്മരണ നിലനിര്‍ത്താന്‍ ലോകോത്തര മ്യൂസിയം സ്ഥാപിക്കുമെന്ന് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍. 1986 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഗോള്‍ നേടിയ പ്രകടനത്തിന്റെ പ്രതീകമായി മറഡോണയുടെ സ്വര്‍ണത്തില്‍ തീര്‍ത്ത പൂര്‍ണകായ ശില്പ്പമാകും മ്യൂസിയത്തിന്റെ മുഖ്യാകര്‍ഷണം. കൊല്‍ക്കത്ത, കേരളം തുടങ്ങിയ ഇടങ്ങള്‍ മ്യൂസിയം നിര്‍മ്മിക്കുന്നതിനായി പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മറഡോണയുടെ വ്യക്തി ജീവിതവും ഫുടബോള്‍ ജീവിതവും ഇതിവൃത്തമാകുന്ന മ്യൂസിയത്തില്‍ അത്യാധുനിക കലാ, സാങ്കേതിക വിദ്യയാകും ഉപയോഗപ്പെടുത്തുക. ഇറ്റലിയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സേവനവും പ്രയോജനപ്പെടുത്തി ഒരു വര്‍ഷത്തിനുള്ളില്‍ മ്യൂസിയം പൂര്‍ത്തിയാക്കാനാണ് പരിശ്രമം. മറഡോണയോടുള്ള ആദരവിന്റെ പ്രതീകമായിരിക്കും നിരവധി ഏക്കറില്‍ സ്ഥാപിക്കുന്ന മ്യൂസിയമെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
ദുബായിലെ ചെമ്മണ്ണൂര്‍ ജ്വല്ലറി 2011ല്‍ ഉദ്ഘാടനം ചെയ്തത് മറഡോണയായിരുന്നു. മറഡോണയ്ക്ക് സ്വര്‍ണത്തില്‍ തീര്‍ത്ത ചെറുശില്പ്പം ബോബി ചെമ്മണ്ണൂര്‍ സമ്മാനമായി നല്‍കിയിരുന്നു. ഇംഗ്ലണ്ടിനെതിരെ നിര്‍ണായക ഗോള്‍ നേടിയ ‘ദൈവത്തിന്റെ കൈ’യുടെ സ്വര്‍ണത്തിലുള്ള പൂര്‍ണകായ ശില്‍പ്പം ഉണ്ടാക്കണമെന്ന ആഗ്രഹം അന്ന് മറഡോണ പ്രകടിപ്പിച്ചിരുന്നു. ഈ ആഗ്രഹം സഫലീകരിക്കാന്‍ സാധിക്കുന്നതില്‍ ഏറെ ന്തോഷവാനാണെന്നും ബോബി പറഞ്ഞു. മ്യൂസിയത്തിന്റെ ക്യുറേറ്റര്‍ ബോണി തോമസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: