തിരുവനന്തപുരം: കൊല്ലത്ത് സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം പതിച്ച മാസ്കുമായി പ്രിസൈഡിങ് ഓഫിസര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തി. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളം പതിച്ച മാസ്കുമായാണ് ഇവര്‍ ബൂത്തിലെത്തിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരേ രംഗത്തെത്തി.
മുഖത്തല ബ്ലോക്കില്‍ കൊറ്റങ്കര പഞ്ചായത്തിലെ ബൂത്തിലാണ് ചിഹ്നമുള്ള മാസ്ക് ധരിച്ച് ഉദ്യോഗസ്ഥ എത്തിയത്. പരാതിയെ തുടര്‍ന്ന് പോളിംഗ് ഉദ്യോഗസ്ഥയെ മാറ്റാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്കി. വേലങ്കോണം ജോണ്‍സ് കശുവണ്ടി ഫാക്ടറി ബൂത്തിലാണ് സംഭവം. വനിതാ ഉദ്യോഗസ്ഥയാണ് മാസ്ക് ധരിച്ചെത്തിയത്. വിഷയത്തെ നിയമപരമായി തന്നെ നേരിടുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: