മറയൂര്‍: മറയൂര്‍ കാന്തല്ലൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന അഞ്ചുനാട് മേഖലയില്‍ കഴിഞ്ഞ 10 ദിവസമായി ഇടവേളകളില്ലാതെയാണ് മഴ പെയ്ത് തിമിര്‍ക്കുന്നത് ഒപ്പം മഞ്ഞ് വീഴ്ചയും.
ഇതിനിടയിലാണ് അവസാനമായി സമ്മതിദായകരെ തേടി സ്ഥാനാര്‍ത്ഥികളും അണികളും. മഴയെ വകവെക്കാതെ വീടുകള്‍ കയറിയിറങ്ങി, പാതയോരങ്ങളില്‍ ബാനറുകളും, പോസ്റ്ററുകളും, പോളിംഗ് ബൂത്തിലേക്കുള്ള പാതകളില്‍ വോട്ടര്‍ സ്ലീപ് നല്‍കാനുള്ള സംവിധാനങ്ങളും ഒരുക്കുന്ന ജോലി നടക്കുന്നത്.
മഴ തുടരുന്ന സാഹചര്യത്തില്‍ സമ്മതിദായകരെ പോളിംഗ് ബൂത്തിലേക്ക് എത്തിക്കാനുള്ള ശ്രമവും അതിനുള്ള സാഹചര്യവും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: