തോമാട്ടുചാല്‍: ജില്ലാ പഞ്ചായത്തിലേക്ക് തോമാട്ടുചാല്‍ ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന സാവിത്രി മാര്‍ക്സിസ്റ്റ് കുടുംബത്തില്‍ നിന്നാണ് ബിജെപിയിലേക്ക് എത്തിയത്. വിശ്വഹിന്ദു പരിഷത്തിന്റെയും ബിജെപിയുടെയും സജീവ പ്രവര്‍ത്തകയാണ്. വിശ്വഹിന്ദുപരിഷത്ത് മാതൃസമിതി മണ്ഡലം പ്രസിഡന്റ് ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
വിദ്യാനികേതന്‍ സ്കൂളില്‍ പത്തുവര്‍ഷം വര്‍ക്ക് ചെയ്തു. 2002ല്‍ ബത്തേരി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും മത്സരിച്ച് ജയിച്ചു. പിന്നീട് മൂന്ന് തവണ തുടര്‍ച്ചയായി ബാങ്കിലേക്ക്. നിലവില്‍ കോ.ഓപ്പറേറ്റീവ ബാങ്ക് ഡയറക്ടര്‍. ബിജെപിയുടെയും സജീവ പ്രവര്‍ത്തക. ബിജെപി ബത്തേരി മണ്ഡലം സെക്രട്ടറി ജില്ലാ സെക്രട്ടറി. മഹിള മോര്‍ച്ച സംസ്ഥാന സമിതി അംഗമായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ മഹിളമോര്‍ച്ച ജനറല്‍ സെക്രട്ടറി. അമ്പലവയല്‍ ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് കഴിഞ്ഞതവണ മത്സരിച്ചു.
ഭര്‍ത്താവ് കെ.സി. കൃഷ്ണന്‍കുട്ടി ചെറുപ്പകാലം മുതല്‍ ശാഖാ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. സംഘത്തിലൂടെ പാര്‍ട്ടിയിലേക്ക് ചുവടുവെച്ചു. അടിയന്തരാവസ്ഥക്കാലത്ത് രണ്ട് വര്‍ഷം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. വാഗ്ദാനങ്ങള്‍ മാത്രം നല്കുന്ന സര്‍ക്കാരായി ജില്ലാപഞ്ചായത്ത് മാറിയെന്നും ഇടതുവലതു പാര്‍ട്ടികള്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും സാവിത്രി പറഞ്ഞു. അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനോ കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുവാനോ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല.
തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ കുടിവെള്ള ക്ഷാമത്തിനും അടിസ്ഥാന ജനവിഭാഗത്തിന്റെ മറ്റു പ്രശ്നങ്ങള്‍ക്കും മുന്‍ഗണന നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ പദ്ധതി കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കുമെന്നും സാവിത്രി പറഞ്ഞു. സീത വിജയന് (യുഡിഎഫ്), എന്‍.പി. കുഞ്ഞിമോള് ( എല്‍ഡിഎഫ്) എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: