ഇടുക്കി: കേരളത്തിലെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള പോളിംഗ് ഉദ്യോഗസ്ഥര്‍ തലേദിവസം രാവിലെ ഏഴിന് പോളിംഗ് സാമഗ്രികളുമായി പുറപ്പെടും. ഇടമലക്കുടിയില്‍ പോളിംഗ് ഡ്യൂട്ടി ചെയ്യാന്‍ ഉദ്യോഗസ്ഥരോട് താല്പര്യം ചോദിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ദേവികുളം സബ് കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പറഞ്ഞു. 13 ബൂത്തുകളിലേക്കായി 65 ഉദ്യോഗസ്ഥരെയാണ് ഇടമലക്കുടിയില്‍ പോളിംഗിനായി നിയോഗിക്കുക.
അതേസമയം എല്ലാ പോളിംഗിനും വിവരങ്ങള്‍ എത്തിക്കാന്‍ ജില്ലാ ഭരണകൂടം പ്രയോജനപ്പെടുത്തിയിരുന്ന ഹാം റേഡിയോ സര്‍വീസ് ഇത്തവണ തെരഞ്ഞെടുപ്പിന് ഉപയോഗിക്കില്ലെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് പറഞ്ഞു. പോലീസിന്റെ വയര്‍ലെസ് സെറ്റ് സംവിധാനം വിവരങ്ങള്‍ കൈമാറാന്‍ സജ്ജമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിനാലാണ് ഇത്തവണ ഹാം റേഡിയോ സേവനം വേണ്ടെന്ന് വെയ്ക്കുന്നതെന്നും കളക്ടര്‍.
പോലീസ് നടത്തിയ പരിശോധനയില്‍ ജില്ലയിലെ എല്ലാ ഭാഗത്ത് നിന്നും റേഞ്ച് ലഭിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഹാം റേഡിയോ സര്‍വീസ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഇടമലക്കുടി ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ നിന്ന് ഹാം റേഡിയോയുടെ സഹായത്തോടെയാണ് പോളിംഗ് വിവരങ്ങള്‍ എത്തിച്ചിരുന്നത്. പെട്ടിമുടി ദുരന്തസമയത്തും വിവരങ്ങള്‍ പുറംലോകത്തെ അറിയിക്കാന്‍ ഹാം റേഡിയോ സേവനം പ്രയോജനപ്പെടുത്തിയിരുന്നു. അതേ സമയം പത്രമാധ്യങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് പോലീസിലെ ചില ഉന്നതര്‍ നടത്തിയ ഇടപെടലാണ് ഹാം റേഡിയോയെ മാറ്റി നിര്‍ത്താന്‍ കാരണമായതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: