മൂലമറ്റം: എടാട് ശ്രീഭദ്ര ശ്രീ അയ്യപ്പക്ഷേത്രത്തിലും സമീപത്തെ വ്യാപാര സ്ഥാപനത്തിലും മോഷണം. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. ഇന്നലെ രാവിലെ കട തുറക്കാന്‍ എത്തിയ ഉടമ ബാബുവാണ് താഴ് തകര്‍ത്തത് കാണുന്നത്്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്പലത്തിലും മോഷണം നടന്നത് കണ്ടെത്തുന്നത്.
കടയില്‍ നിന്ന് ആയിരം രൂപയിലധികം നഷ്ടപ്പെട്ടിട്ടുണ്ട്. അമ്പലത്തിന്റെ ശ്രീകോവില്‍ തുറന്ന് ഒരു മാലയും താലിയും അയ്യായിരത്തോളം രൂപയും കവര്‍ന്നു. ഇതിനായി അലമാര കുത്തി പൊളിച്ച് അവിടെ നിന്നാണ് താക്കോല്‍ എടുത്തത്. ഭണ്ഡാരവും തകര്‍ത്ത നിലയിലാണ്. സിസിറ്റിവിയുടെ മോണിറ്ററും നശിപ്പിച്ചു. അമ്പലം മുഴുവന്‍ അലങ്കോലപ്പെടുത്തിയിട്ടിരിക്കുകയാണ്. സമീപത്തെ സാംസ്കാരിക നിലയം കുത്തി പൊളിച്ചെങ്കിലും ഒന്നും കിട്ടിയില്ല.
എടാട് സെന്റ് മേരീസ് പള്ളിയിലേയും സമീപത്തെ കടയിലേയും സിസിറ്റിവി പരിശോധിച്ചതില്‍ പോലീസിന് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇടുക്കിയില്‍ നിന്ന് ഡോഗ് സ്ക്വാഡും വിരളടയാള വിദഗ്ധരും പരിശോധനക്കെത്തി. ഭണ്ഡാരവും താഴും പൊളിക്കാനുപയോഗിച്ച കമ്പി കടയുടെ സമീപത്ത് നിന്ന് കണ്ടെത്തി. അമ്പലത്തിലെ വാക്കത്തി കടക്കകത്ത് നിന്നും കണ്ടെത്തി.
കാഞ്ഞാര്‍ എസ്ഐമാരായ ശിവ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. ക്ഷേത്രങ്ങളില്‍ മോഷണം പതിവാകുന്നതിനെതിരെ ഭക്തജനങ്ങളും പ്രതിഷേധം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: