സോവിയറ്റ് യൂണിയനിലെ താഷ്കന്റില്‍ ചേര്‍ന്ന രൂപീകരണ യോഗത്തില്‍ ഇന്ത്യയില്‍ നിന്ന് 7 പേരാണ് പങ്കെടുത്തത് . എന്തു കൊണ്ടാണ് ഈ യോഗത്തെപ്പറ്റിയും ഇതില്‍ പങ്കെടുത്തവരെപ്പറ്റിയുമൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മൗനം പാലിക്കുന്നത്?.
അതിനു മുന്‍പായി ആരൊക്കെയാണ് ഈ യോഗത്തില്‍ പങ്കെടുക്കാന്‍ സോവിയറ്റ് യൂണിയനില്‍ പോയത് എന്ന് നമുക്ക് നോക്കാം. പില്ക്കാലത്ത്മാനവേന്ദ്ര നാഥ റോയ് അഥവാ എംഎന്‍ റോയ് എന്ന് അറിയപ്പെട്ടിരുന്ന നരേന്ദ്രനാഥ ഭട്ടാചാര്യ, അദ്ദേഹത്തിന്റെ ഭാര്യയായ എവ് ലിന് ട്രെന്ഡ്റോ യ്, അബനീ മുഖര്‍ജി, അദ്ദേഹത്തിന്റെ ഭാര്യ റോസാ ഫിറ്റിംഗോഫ്, മൊഹമ്മദ് അലി, മൊഹമ്മദ് ഷഫീഖ് സിദ്ദിഖി, മാന്ദയം പാര്‍ത്ഥസാരഥി തിരുമലൈ ആചാര്യ എന്ന എംപിടി ആചാര്യ എന്നിവരാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകര്‍.
ആദ്യം റോയ് ദമ്പതികളെപ്പറ്റി അല്‍പ്പമൊന്ന് പരിശോധിക്കാം. കമ്മ്യൂണിസ്റ്റ്പാര്‍ട്ടികളുടെ ദുരൂഹതയെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ഇത്പറയാതിരിക്കാനാവില്ല. മെക്സിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകന്‍ കൂടിയാണ് എംഎന്‍ റോയ്. അതിന് അദ്ദേഹത്തിന്സ ഹായിയായുണ്ടായിരുന്നത് എവ് ലിനായിരുന്നു. സോവിയറ്റ് യൂണിയന്പുറത്ത് ആദ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെടുന്നത് മെക്സിക്കോയിലാണ്. 1919ലായിരുന്നു ഇത്. അതിന് മുന്‍പ് 1917 ല്‍ തന്നെ
ഇരുവരും വിവാഹിതരായി. എന്നാല്‍ എവ് ലിന് തന്റെ ഭാര്യയായിരുന്നുഎന്ന് എംഎന്‍ റോയ് ആത്മകഥയിലോ അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാരോ വെളിപ്പെടുത്താത്തത് മറ്റൊരു ദുരൂഹതയാണ്. പ്രശസ്തമാധ്യമപ്രവര്ത്തകനായ ഇന്നയ നരിസേത്തിയാണ് ഇക്കാര്യത്തിലേക്ക് വെളിച്ചം വീശിയത്. 1925 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ശാന്താദേവി എന്ന അപരനാമത്തില്‍ റോയിക്കൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്മാനിഫെസ്റ്റോ എഴുതിയതും എവ്ലിനായിരുന്നു. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞതോടെ റോയി കമ്മ്യൂണിസം ഉപേക്ഷിക്കുകയും ചെയ്തു.
പാര്‍ട്ടി സ്ഥാപകരായ രണ്ടാമത്തെ ദമ്പതികളാണ് അബനീ മുഖര്‍ജിയും റോസാ ഫിറ്റിംഗോഫും. പാര്‍ട്ടിയുടെ ആദ്യ യുണിറ്റ് രൂപീകരിച്ച് ഇന്ത്യയിലേക്ക് അബനീ മുഖര്‍ജി മടങ്ങിയെത്തുന്നതിന് മുന്‍പ് തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന്പറഞ്ഞ് എംഎന്‍ റോയ് ഇദ്ദേഹത്തെ തള്ളിപ്പറഞ്ഞു. 1937 ഒക്ടോബര്‍ 28 ന് ജോസഫ് സ്റ്റാലിന് കുപ്രസിദ്ധമായ ഗ്രേറ്റ് പര്‍ജ് കൂട്ടക്കുരുതിയില്‍ ഉള്‍പ്പെടുത്തി അബനീ മുഖര്‍ജിയെ വെടിവെച്ച്കൊല്ലുകയായിരുന്നു. റഷ്യന്‍ വംശജയായ റോസ റഷ്യയില്‍ തന്നെ തുടരുകയാണ് ഉണ്ടായത്.
ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ പിതൃസ്ഥാനീയരായ മറ്റ് രണ്ട് പേരാണ് മുഹമ്മദ് അലിയും മുഹമ്മദ് സിദ്ദിഖിയും. ഒരു പക്ഷേ കമ്മ്യൂണിസം ഇന്ത്യയില്‍ ഗതിപിടിക്കാത്തതിന് കാരണക്കാരായ രണ്ടു പേര്. അതുകൊണ്ടാകാം ഇവരുള്‍പ്പെടുന്ന ഗ്രൂപ്പിന്റെ പേര് ചര്‍ച്ചയാക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ തയ്യാറാകാഞ്ഞത്. 1919 ല്‍ ആരംഭിച്ച ഖിലാഫത്ത്പ്രക്ഷോഭത്തിന്റെ ഭാഗമായി രൂപം കൊണ്ട ഹിജ് റത്ത് മൂവ്മെന്റില്‍ പങ്കെടുത്ത് ഇന്ത്യ മാതൃരാജ്യമല്ലെന്ന് പ്രഖ്യാപിച്ച് രാജ്യം വിട്ടു
പോയവരായിരുന്നു ഇരുവരും. ദാരുള്‍ ഹറബ് അഥവാ യുദ്ധങ്ങളുടെ നാടായ ഭാരതം വിട്ട് ദാരുള്‍ അമന് അഥവാ സമാധാനത്തിന്റെ നാടായ അഫ്ഗാനിലേക്കോ തുര്‍ക്കിയിലേക്കോ ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളും പലായനം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നതാണ് 1920 ല്‍ രൂപം കൊണ്ട ഹിജ് റത്ത് മൂവ്മെന്റ്. ഭാരതം മാതൃഭൂമിയല്ലെന്ന് പ്രഖ്യാപിച്ചവരാണ്ഇന്ത്യയില് കമ്മ്യൂണിസത്തിന്റെ വിത്ത് പാകിയതെന്ന് ചുരുക്കം. മുഹമ്മദ്ഷഫീഖിനേയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സെക്രട്ടറിയായിതിരഞ്ഞെടുത്ത്.
സിപിഎം കേന്ദ്രകമ്മിറ്റിക്ക് വേണ്ടി ജ്യോതി ബസു എഡിറ്റ് ചെയ്ത് 1997 ല്‍ പുറത്തിറക്കിയ ‘Documents of Communist Movement in India’ എന്നപുസ്തകത്തിൽ ഇവരെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്. “They had left India with the purpose of fighting for the Khilafat. Most of them were not even nationalist. They were anti British, but had no idea of what would happen when the British were driven out of India” (Vol I Page 106-107) ഭാരതത്തെ ഉപേക്ഷിച്ച് തുര്‍ക്കിയിലേക്കും അഫ്ഗാനിലേക്കും പലായനം ചെയ്തവരെ തിരഞ്ഞ് പിടിച്ച് പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ എംഎന്‍ റോയിയും ഭാര്യയും പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഇങ്ങനെ പാര്‍ട്ടിയില്‍ ചേര്‍ന്ന
മിക്കവരേയും മോസ്കോയിലെത്തിച്ച് University of the Toilers of the East ല്‍ പരിശീലനം നല്‍കിയതായും ബംഗാളിലെ മുതിര്‍ന്ന നേതാവായിരുന്ന മുസാഫിര്‍ അഹമ്മദ് വെളിപ്പെടുത്തിയിട്ടുണ്ട്. ഹിജറ ചെയ്ത് വന്ന മുസ്ലിം ചെറുപ്പക്കാര്‍ പലരും മതഭ്രാന്തന്മാര് തന്നെയായിരുന്നു എന്ന് റോയ് തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വിദ്യാഭ്യാസം കൂടുതല്‍ ഉള്ളവര്‍ക്കായിരുന്നു
കൂടുതല്‍ മതഭ്രാന്തെന്നും അദ്ദേഹം പറയുന്നു. ഇവരില്‍ മിക്കവരും പിന്നീട്ഇന്ത്യയിലെത്തി രഹസ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് പാകിസ്ഥാന് രൂപീകരണത്തിന് വേണ്ടി വാദിച്ച് പാകിസ്ഥാനില്‍ എത്തിച്ചേരുകയാണ് ഉണ്ടായത്.
“….I was very much surprised to find that a few of educated young man were
more fanatical than the emigrant class. Curiously enough, one of them eventually
became an equally fanatical communist. He is still living somewhere in Pakistan,
although it is reported that he has left or has been expelled from the
communist party. Another, a somewhat more elderly person who claimed to have
been closely associated with Muhammad Ali, was a more deliberate trouble
maker. He is also alive and it is reported that he holds a high position in
Pakistan.” ‘Documents of Communist Movement in India’ (Vol I, Page 108)
ഇവരുടെ മതഭ്രാന്ത് ക്യാമ്പില്‍ കൂടുതല്‍ പ്രശ്നം സൃഷ്ടിച്ചിരുന്നതായും റോയ്പറയുന്നു. കിട്ടുന്ന ഭക്ഷണത്തില്‍ പന്നി മാംസമില്ലെന്ന് ഉറപ്പു വരുത്താന്‍ ആടിനെ ഇവരുടെ മുന്നില്‍ വെച്ച് തന്നെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് ഇവര്കുഴപ്പം ഉണ്ടാക്കി. ഒടുവില്‍ മുസ്ലീമും യുവാവുമായ അന്നത്തെ തുര്‍ക്കിസ്ഥാന്‍ പ്രസിഡന്റിനെ മദ്ധ്യസ്ഥതയ്ക്ക് വിളിച്ചു വരുത്തിയെങ്കിലും അദ്ദേഹവും നിസഹായനായി മടങ്ങുകയാണുണ്ടായതെന്നും റോയ് വെളിപ്പെടുത്തുന്നു. ഈ ചെറുപ്പക്കാരുടെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെയാണ് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിക്കാന്‍ താന്‍
തയ്യാറായതെന്നും റോയി പറയുന്നു. താരതമ്യേന വിദ്യാഭ്യാസമുള്ള മുഹമ്മദ് ഷഫീക്കിനെ സെക്രട്ടറിയാക്കി ആദ്യ കമ്മിറ്റി
രൂപീകരിക്കുകയായിരുന്നു.
പാര്‍ട്ടിയുടെ നാമകരണം ഉണ്ടാക്കിയ പൊല്ലാപ്പിനെ പറ്റി അടുത്ത ലക്കത്തില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: