മാഡ്രിഡ്: അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി മത്സരത്തിനിടെ ജേഴ്സി മാറ്റിയ ലയണല്‍ മെസിക്ക് സ്പാനിഷ് സോക്കര്‍ ഫെഡറേഷന് 600 യൂറോസ് (ഏകദേശം 53823 രൂപ) പിഴ വിധിച്ചു. മെസിയുടെ ക്ലബ്ബായ ബാഴ്സയില്‍ നിന്ന് 180 യൂറോസ് പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച ലാ ലിഗയില്‍ ഒസാസുനക്കെതിരായ മത്സരത്തിലാണ് മറഡോണയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി മെസി ജേഴ്സി മാറ്റിയത്. അര്‍ജന്റീന ക്ലബ്ബ് ന്യൂവെല്‍സ് ഓള് ബോയസിലെ മറഡോണയുടെ 10-ാം നമ്പര്‍ ജേഴ്സി അകത്ത് ധരിച്ചാണ് മെസി കളിക്കാനിറങ്ങിയത്. ഗോളടിച്ച ശേഷം മെസി ബാഴ്സയുടെ ജേഴ്സി മാറ്റി മറഡോണയുടെ ജേഴ്സി പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് റഫറി മെസിയെ മഞ്ഞകാര്‍ഡ് കാണിച്ചു. മത്സരത്തില്‍ മെസിയുടെ ബാഴ്സ 4-0 ന് ജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: