ഡാലസ്: ഡാലസ് കേന്ദ്രമായി പ്രവർത്തിക്കുന്ന എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റി സംഘടനയായ ഏകലോകം സഹൃദയവേദി ഓഫ് നോർത്ത് ടെക്സാസിന്റെ (ESNT) ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കുന്നു. ഡിസംബർ പന്ത്രണ്ടാം തീയതി വൈകുന്നേരം ഏഴ് മണിക്ക് ഓൺലൈനിൽ സൂം വഴിയാണ് വിവിധ മേഖലകളിൽ വിദഗ്ധരായ നാല് യംഗ് പ്രൊഫഷനലുകൾ നയിക്കുന്ന ഈ സെമിനാർ സംഘടിപ്പിക്കപ്പെടുന്നത്.
ഹൈസ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് തുടർ വിദ്യാഭ്യാസത്തിന് ഉപകാരപ്രദമാകുന്ന ” How to navigate High School and College ” എന്ന വിഷയത്തെപ്പറ്റിയുള്ള ചർച്ചകളും സംശയനിവാരണങ്ങളും നയിക്കുന്നത് ഓസ്റ്റിനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ നിന്നും ബയോ കെമിസ്ട്രിയിലും ഇൻഫർമേഷൻ സയൻസിലും ബിരുദധാരിയും ഇപ്പോൾ പ്രശസ്തമായ ഡോയിഷ് ബാങ്കിലെ അനലിസ്റ്റും ആയ മി. ഡേവിഡ് ഗു, ഫാൾസം ലേയ്ക്ക് കോളേജിൽ നിന്നും ഡാൻസ് സ്റ്റഡീസിലും കമ്പ്യൂട്ടർ സയൻസിൽ നിന്നും ഡബിൾ മേജറും, ഇപ്പോൾ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ തിയറ്റർ ആൻഡ് ഡിജിറ്റൽ പ്രൊഡക്ഷനിൽ തുടർ വിദ്യാഭ്യാസം നടത്തി കൊണ്ടിരിക്കുന്നതുമായ മിസ്. കാവ്യാ ഇല്ലിക്കലും, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ നിന്നുമുള്ള കംപ്യൂട്ടർ സയൻസ് ബിരുദധാരിണിയും ഇപ്പോൾ അഡോബി സിസ്റ്റത്തിൽ സോഫ്റ്റ്വെയർ എൻജിനീയറുമായ മിസ്. പ്രീതിക നടരാജ്, അതി പ്രശസ്തമായ മെരിലാൻഡിലെ ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ വിദ്യാർഥിയും (MD),മെഡിക്കൽ റിസർചറും ( Ph.D.) ആയ മി.രോഹൻ പനപ്പറമ്പിലും ആണ്.
ഹൈസ്കൂൾ, കോളേജ് വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഈ പ്രഗത്ഭരായ പാനലിസ്റ്റുകളുമായി നേരിട്ട് സംവദിക്കാനുള്ള ഒരു അസുലഭ അവസരമാണ് ESNT ഒരുക്കിയിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാൻ താൽപ്പര്യം ഉള്ളവർ രജിസ്റ്റർ ചെയ്യാൻ വിളിക്കുക Sumedh Panapparampil ( ഫോൺ # 650-382-2365 ) ഇമെയിൽ – [email protected].
തുടർന്നുള്ള മാസങ്ങളിൽ ലീഡർഷിപ് സ്കിൽസ്, പേർസണൽ ബ്രാൻഡ് എൻഹാൻസ്മെന്റ്, കരിയർ കൗൺസിലിങ്, ഹെൽത്ത് ആൻഡ് വെൽനെസ്സ് , റിട്ടയർ മെൻറ് പ്ലാനിംഗ് തുടങ്ങിയ മേഖലകളിലും ഉള്ള വർക്ക് ഷോപ്പുകളും ESNT സംഘടിപ്പിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: