കരുനാഗപ്പള്ളി: നഗരസഭയിലെ കോഴിക്കോട് പ്രദേശത്തെ 21, 22, 23, 24 വാര്‍ഡുകളില്‍ രണ്ട് മാസമായി കുടിവെള്ളക്ഷാമം രൂക്ഷം. മുത്തേത്ത് കടവിലെ കുഴല്‍കിണറില്‍നിന്നാണ് വെള്ളമെത്തിക്കുന്നത്. എന്നാല്‍ ചെളിവെള്ളം കയറി വന്നതോടെ രണ്ടുമാസമായി പണി നടക്കുകയാണ്. അതിനാല്‍ ഈ സ്ഥലങ്ങളില്‍ വെള്ളം കിട്ടുന്നില്ല. ഈ പ്രദേശത്ത് ഒരു സ്വകാര്യ കുടിവെള്ള കമ്പനി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വിറ്റ് കാശുണ്ടാക്കുമ്പോള്‍ പാവപ്പെട്ട പ്രദേശവാസികള്‍ക്ക് വെള്ളം വിലയ്ക്കുവാങ്ങേണ്ടി വരികയാണ്. എത്രയും വേഗം പ്രശ്നപരിഹാരം കാണണമെന്ന് ബിജെപി കോഴിക്കോട് ഏരിയ പ്രസിഡന്റ് ഷിജി ആനന്ദന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: