ഈ മാസം, ഡോ. സലിം അലി ജിയുടെ 125-ാം ജന്മവാര്ഷികാഘോഷം നവംബര്‍ 12 മുതല്‍ ആരംഭിച്ചു. പക്ഷികളുടെ ലോകത്ത്, പക്ഷി നിരീക്ഷണ രംഗത്ത് ഡോക്ടര്‍ സലിം ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് നടത്തിയത്. ലോകത്തെ പക്ഷി നിരീക്ഷകരെയാകെ അദ്ദേഹം ഇന്ത്യയിലേക്ക് ആകര്‍ഷിച്ചു.
ഞാന്‍ എല്ലായ്പ്പോഴും പക്ഷിനിരീക്ഷകരുടെ ആരാധകനാണ്. വളരെയധികം ക്ഷമയോടെ, അവര്‍ മണിക്കൂറുകളോളം, രാവിലെ മുതല്‍ വൈകുന്നേരം വരെ, പക്ഷികളെ നിരീക്ഷിക്കുന്നു. പ്രകൃതിയുടെ തനതായ കാഴ്ചകള്‍ ആസ്വദിക്കുകയും, അതിലൂടെ തങ്ങള്‍ നേടിയ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇന്ത്യയിലും പക്ഷി നിരീക്ഷണ സമൂഹങ്ങള്‍ സജീവമാണ്. നിങ്ങളും തീര്‍ച്ചയായും ഈ വിഷയവുമായി ബന്ധപ്പെടണം. എന്റെ തിരക്കുള്ള ജീവിതത്തില്‍ കുറച്ചു ദിവസം മുമ്പ കെവാഡിയയില്‍, പക്ഷികളോടൊപ്പം, കുറച്ചു സമയം ചെലവഴിക്കാനുള്ള അവിസ്മരണീയമായ ഒരു അവസരം എനിക്ക് ലഭിച്ചു. പക്ഷികളുമായി ചെലവഴിക്കുന്ന സമയം, അത് നിങ്ങളെ പ്രകൃതിയുമായി ബന്ധിപ്പിക്കും, മാത്രമല്ല പരിസ്ഥിതിയെ പ്രചോദിപ്പിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: