കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴി ചോര്‍ന്നതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോടതി. മൂന്ന് മാസം കുടുമ്പോള്‍ കേസിന്റെ അന്വേഷണ പുരോഗതി സമര്‍പ്പിക്കാന്‍ കസ്റ്റംസിനോടും കോടതി നിര്‍ദ്ദേശിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന നല്കിയ മൊഴി ചോര്‍ന്നതിനെതിരെ നല്കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്.
കസ്റ്റംസ് മുമ്പാകെ നല്കിയ മൊഴി ചോര്‍ന്നതില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് സ്വപ്ന തന്നെ നല്കിയ ഹര്‍ജിയിലാണ് ഈ നടപടി. വിഷയത്തില്‍ നടപടിയാണ് എടുത്തതെന്നത് സീല്‍ വെച്ച കവറില്‍ അറിയിക്കണമെന്ന് കസ്റ്റംസ് കമ്മിഷണറോടും ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കോടതി ഏഴ് ദിവസത്തേയ്ക്ക് കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു. സ്വപ്നയും സരിത്തും നല്കിയ മൊഴികളില്‍ വമ്പന്‍ സ്രാവുകളെ കുറിച്ച് പരാമര്‍ശമുണ്ട്.
കേസില്‍ നിന്നും ശിവശങ്കറിനെ രക്ഷിക്കാനായി സ്വപ്ന ആദ്യം കള്ളമൊഴി നല്‍കിയതാണ്. ശിവശങ്കര്‍ കള്ളക്കടത്തിന് ഒത്താശ ചെയ്തതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ വ്യക്തമാക്കി. യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും കള്ളക്കടത്ത് കേസുമായി ബന്ധമുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: