തിരുവനന്തപുരം: യുപി അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയതു പോലെയുള്ള ലൗ ജിഹാദ് നിരോധനനിയമം കേരളത്തിലും നടപ്പാക്കണമെന്ന് ബിജെപി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്. പ്രേമവിവാഹത്തിന് ബിജെപി. എതിരല്ല. അതിന് ഉപാധിയായി മതപരിവര്‍ത്തനം വെക്കുന്നതിനെയാണ് ബിജെപി എതിര്‍ക്കുന്നതെന്നും അദേഹം വ്യക്തമാക്കി.
കേരളത്തിലാണ് ലൗ ജിഹാദ് വിഷയം ആദ്യമായി ചര്‍ച്ചചെയ്യപ്പെട്ടത്. 21 പേര് ഐഎസില്‍ ചേര്‍ന്ന് സിറിയയില്‍ പോയതും കേരളത്തില്‍നിന്നാണ്. അതില്‍ പകുതിയിലേറെ പേര് ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് മതപരിവര്‍ത്തനം ചെയ്തവരാണ്. ഇക്കാര്യം സിറോ മലബാര്‍ സഭയുടെ സിനഡുതന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് മതപരിവര്‍ത്തനത്തിനുവേണ്ടിയുള്ള വിവാഹവും വിവാഹത്തിനുവേണ്ടിയുള്ള മതപരിവര്‍ത്തനവും നിരോധിക്കണമെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: