ന്യൂദല്‍ഹി : ദല്‍ഹി പഞ്ചാബ് അതിര്‍ത്തിയിലെ പ്രതിഷേധങ്ങളില്‍ അയവ് വരുന്നു. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക സംഘടനകളുമായി ചര്‍ച്ച നടത്തുന്നു. കേന്ദ്രമന്ത്രിമാരായ പിയുഷ് ഗോയല്‍, നരേന്ദ്ര സിങ് തോമര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിഗ്യാന്‍ ഭവനിലാണ് യോഗം വിളിച്ചിരിക്കുന്നത്.
യോഗത്തില്‍ പുതിയ കാര്‍ഷിക നിയമങ്ങളുടെ ഗുണങ്ങളെ കുറിച്ച് പ്രതിഷേധക്കാരെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കും. കര്‍ഷക വിളകളുടെ താങ്ങുവിലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയേക്കും. കര്‍ഷക നേതാക്കളുമായി ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണില്‍ സംസാരിച്ചിരുന്നു. അതിനു പിന്നാലെയാണ് രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ യോഗം വിളിച്ചുചേര്‍ത്തത്.
ഉപാധികളില്ലാതെയാണ് സര്‍ക്കാര്‍ വിളിച്ചത്. അതിനാല്‍ ഞങ്ങള്‍ പോകാന്‍ തയ്യാറാണെന്നും തങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തുമെന്നും പ്രതിഷേധത്തിലേര്പ്പെട്ടിട്ടുള്ള കാര്‍ഷിക സംഘടനകള്‍ പറഞ്ഞു. പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന 35ഓളം സംഘടനകളുടെ പ്രതിനിധികളാണ ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: