സമ്പാ:കെ.എന്‍.കെ.നമ്പൂതിരി
സാമൂഹ്യ വ്യവസ്ഥിതിയില്പെട്ട മറ്റെല്ലാ ആശ്രമങ്ങള്‍ക്കും ആധാരം ഗൃഹസ്ഥാശ്രമമാണ്. ഈ ആശ്രമത്തെ ഉല്‍ക്കൃഷ്ടമായ മൂല്യങ്ങളില്‍ പടുത്തുയര്‍ത്തുമ്പോള്‍ സമാധാനപ്രിയരും ധര്മ്മാധിഷ്ഠിതരും ഈശ്വരവിശ്വാസികളുമായ ജനങ്ങളുടെ ഒരു തലമുറ ഉയര്‍ന്നുവരും. വിശ്വാസരാഹിത്യം, ധര്മ്മമാര്ഗ്ഗത്തില്നിന്നുള്ള വ്യതിചലനം എന്നിവയാണ് ആധുനികകാലത്തിന്റെ (മൂല്യച്യുതിമൂലമുള്ള) അധഃപതനത്തിനുള്ള രണ്ടു പ്രധാനകാരണങ്ങള്‍.
പുരാതനകാലത്ത് ആദ്ധ്യാത്മിക സംസ്കാരമാണ് രാജ്യത്തെ സംരക്ഷിച്ചിരുന്നത്. ഇന്നാകട്ടെ ആദ്ധ്യാത്മികസംസ്കാരം ക്രമേണ അധഃപതിച്ചുവരുന്നു. നിങ്ങള്‍ ഗൃഹസ്ഥാശ്രമികള്‍ ഇപ്പോഴാണ് സാന്മാര്ഗ്ഗികതയുടെയും ആദ്ധ്യാത്മികതയുടെയും മഹത്വത്തിന്റെ കൊടുമുടിയിലേക്ക് ഉയരേണ്ടത്.
യോഗസങ്കേതങ്ങള് നിങ്ങളുടെ കര്‍ത്തവ്യങ്ങളില്‍ പ്രയോഗിക്കുവിന്. മനസ്സിനെ നിയന്ത്രിക്കാനുള്ള സാധനകള്‍ അനുഷ്ഠിച്ച് ഈശ്വരനുമായി ആന്തരികബന്ധത്തേയും സാധര്മ്മ്യത്തേയും കണ്ടെത്തുവിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: