തീര്‍ഥാടനക്കാലത്ത് എന്നും വിളിച്ചുചൊല്ലി മലദൈവങ്ങളെ പ്രീതിപ്പെടുത്തിയേ ഹരിഹരപുത്രന്‍ ഉറങ്ങാറുള്ളൂ. സത്യമായ പൊന്നുപതിനെട്ടാം പടി 18 മലകളെ പ്രതിനിധാനം ചെയ്യുന്നു എന്നാണു വിശ്വാസം. മലദൈവങ്ങള്‍ക്കു കൂടി നിവേദ്യങ്ങള്‍ അര്‍പ്പിച്ചാണ് പടിപൂജ. തീര്‍ഥാടനകാലത്ത് പടിപൂജയില്ല.
പടിപൂജ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വേണ്ടിവരും. ഈ സമയം തീര്‍ഥാടകര്‍ക്ക് പടികയറാന്‍ പറ്റില്ല. തിരക്കു കുറയ്ക്കാനാണ് തീര്‍ഥാടന കാലത്തുനിന്നും പടിപൂജ ഒഴിവാക്കിയത്. പടിപൂജയില്ലാത്തപ്പോള് മലദൈവങ്ങളെ പ്രീതിപ്പെടുത്താനാണു വിളിച്ചുചൊല്ലിയുള്ള ശരണം വിളി. അത്താഴ പൂജയാകുമ്പോഴേക്കും പതിനെട്ടാംപടി കഴുകി വൃത്തിയാക്കും. അത്താഴപ്പൂജയ്ക്ക് ഭഗവാന് നിവേദ്യം. മേല്‍ശാന്തി പുറത്തിറങ്ങി വാതില്‍ ചാരിയ ശേഷം കന്നിമൂല ഗണപതി, നാഗരാജാവ് എന്നിവര്‍ക്ക് നിവേദ്യം സമര്‍പ്പിക്കും. തുടര്‍ന്ന് പ്രദക്ഷിണമായി കൊടിമരച്ചുവട്ടിലെത്തി പതിനെട്ടാംപടിക്കും മുകളില്‍ ശ്രീകോവിലിന് അഭിമുഖമായി മേല്‍ശാന്തി, കീഴ്ശാന്തി, പരികര്‍മികള്‍ ദേവസ്വം മാനേജര്‍ എന്നിവര്‍ നിന്നാണ് വിളിച്ചു ചൊല്ലി ശരണം വിളിക്കുന്നത്. പിന്നീട് സോപാനത്തെത്തി ഭഗവാനെ സാഷ്ടാംഗം നമസ്കരിച്ച് വാതില്‍ തുറന്ന് അത്താഴ പൂജ പൂര്‍ത്തിയാക്കിയാണ് ഹരിവരാസനം തുടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: